സൽമാൻ ഖാൻ 
Entertainment

35 വർഷം 35 ദിവസം പോലെ കടന്നു പോയി; നന്ദി പറഞ്ഞ് സൽമാൻ ഖാൻ

1988ൽ ബിവി ഹോ തോ ഏസി എന്ന ചിത്രത്തിലൂടെയാണ് സൽമാൻ സിനിമാലോകത്തെത്തിയത്

മുംബൈ: സിനിമയിൽ 35 വർഷങ്ങൾ തികച്ച് ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാൻ. 35 വർഷങ്ങൾ 35 ദിവസങ്ങൾ പോലെയാണ് തോന്നുന്നത് എന്നാണ് സൽമാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഇത്രയും കാലം തനിക്കു നൽകിയ സ്നേഹത്തിന് നന്ദി പറയുന്നതിനൊപ്പം തന്‍റെ സിനിമകളിലെ രംഗങ്ങൾ കൂട്ടിയിണക്കിയ വിഡിയോയും സൽമാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

1988ൽ ബിവി ഹോ തോ ഏസി എന്ന ചിത്രത്തിലൂടെയാണ് സൽമാൻ സിനിമാലോകത്തെത്തിയത്. അതിനു ശേഷം സിനിമ‍യിലും വാർത്തകളിലും വിവാദങ്ങളിലുമെല്ലാം സൽമാൻ നിറഞ്ഞു നിന്നു. മുപ്പത്തിയഞ്ചു വർഷങ്ങൾ 1989ൽ പുറത്തിറങ്ങിയ മേനേ പ്യാർ കിയാ എന്ന ചിത്രത്തിലാണ് സൽമാൻ ആദ്യമായി നായകനായി എത്തിയത്. അതിനു ശേഷംഹം ആപ്കേ ഹേ കോൻ, ഹം ദിൽ ദേ ചുകേ സനം, ദബാങ്, സുൽത്താൻ, എക് ദാ ടൈഗർ, വാണ്ടഡ് എന്നിങ്ങനെ നിരവധി ഹിറ്റ് സിനിമകൾ സൽമാന്‍റെ കരിയറിൽ ഇടം പിടിച്ചു. കിസി കാ ഭായ് കിസി കാ ജാൻ എന്ന ചിത്രമാണ് സൽമാന്‍റേതായി ഏറ്റവും ഒടുവിൽ തിയെറ്ററുകളിലെത്തിയത്.

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ