Entertainment

രഹസ്യങ്ങൾ പുതച്ചുറങ്ങുന്ന 'സ്കൂൾ ഒഫ് ലൈസ്'(Video)

നിഗൂഢത ഒഴിയാത്ത ഡാൽട്ടൺ നഗരത്തിന്‍റെ കഥയാണ് സ്കൂൾ ഒഫ് ലൈസിൽ ചുരുളഴിയുന്നത്.

മലകളാൽ ചുറ്റപ്പെട്ട, വടവൃക്ഷങ്ങൾ അതിരിട്ട ഡാൽട്ടൺ എന്ന സാങ്കൽപ്പിക നഗരം... അവിടത്തെ സ്വകാര്യ ബോർഡിങ്ങ് സ്കൂളായ റൈസിൽ നിന്ന് 12 വയസുള്ള ശക്തി എന്ന ആൺകുട്ടിയെ കാണാതാകുന്നു.

അതിനു പുറകേ ഹോസ്റ്റലിൽ പലയിടങ്ങളിലായി അസ്ഥികൂടങ്ങൾ കൂടി കിട്ടുന്നതോടെ കുട്ടികളും അധ്യാപകരുമെല്ലാം ഒരു പോലെ ഭയത്തിലാഴ്ന്നു. ശക്തിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളെല്ലാം ചുറ്റുമുള്ളവർ സൂക്ഷിച്ചിരുന്ന രഹസ്യങ്ങളിൽ തട്ടി സങ്കീർണമായിക്കൊണ്ടിരുന്നു...ഹോസ്റ്റലിന്‍റെ കൂറ്റൻ കെട്ടിടങ്ങളിൽ തിങ്ങി നിറഞ്ഞ ദുരൂഹതകളുടെ, നിഗൂഢത ഒഴിയാത്ത ഡാൽട്ടൺ നഗരത്തിന്‍റെ കഥയാണ് സ്കൂൾ ഒഫ് ലൈസിൽ ചുരുളഴിയുന്നത്.

ഡിസ്നി ഹോട്ട് സ്റ്റാറിൽ വരുന്ന ജൂൺ 2 മുതലാണ് സ്കൂൾ ഒഫ് ലൈഫ് സ്ട്രീം ചെയ്യുന്നത്. ബിബിസി സ്റ്റുഡിയോ നിർമിക്കുന്ന സീരീസിന് 8 എപ്പിസോഡുകളാണുള്ളത്. മിസ്റ്ററി ത്രില്ലർ ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഒരു ഓപ്ഷൻ ആയിരിക്കും സ്കൂൾ ഒഫ് ലൈഫ് എന്നതിൽ സംശയമില്ല. സീരീസിന്‍റെ ട്രെയിലർ തന്നെ ഇക്കാര്യത്തിന് അടിവരയിടുന്നുണ്ട്. തന്നെ അവിനാശ് അരുൺ ധവാരെയാണ് സംവിധായകൻ.

യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സീരീസ് നിർമിച്ചിരിക്കുന്നതെന്നാണ് സംവിധായകൻ പറയുന്നത്. നിമ്രത് കൗർ, ആമിർ ബാഷിർ, ഗീതിക വിദ്യ, സൊനാലി കുൽക്കർണി, ജിതേന്ദ്ര ജോഷി എന്നിവരാണ് സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവസരിപ്പിക്കുന്നത്.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു