Entertainment

വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി ഷാരൂഖ് ഖാൻ

കറുത്ത ഹൂഡി ധരിച്ചാണ് ഷാരൂഖ് ക്ഷേത്രത്തിലെത്തിയത്.

ജമ്മു: വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ. പുതിയ ചിത്രമായ ഡുങ്കിയുടെ റിലീസിനു മുന്നോടിയായാണ് ക്ഷേത്രത്തിലെത്തിയത്. ഷാരൂഖിനൊപ്പം മാനേജർ പൂജ ദാദ്‌ലാനിയുമുണ്ടായിരുന്നു. കറുത്ത ഹൂഡി ധരിച്ചാണ് ഷാരൂഖ് ക്ഷേത്രത്തിലെത്തിയത്. ഈ വർഷം തന്നെ ഇതു മൂന്നാം തവണയാണ് ഷാരൂഖ് വൈഷ്ണോ ദേവി ക്ഷേത്രത്തിലെത്തുന്നത്.

ജവാൻ, പത്താൻ എന്നീ ചിത്രങ്ങളുടെ റിലീസിനു മുൻപും താരം ക്ഷേത്രത്തിലെത്തിയിരുന്നു. ഈ വർഷം റിലീസ് ആകുന്ന ഷാരൂഖിന്‍റെ മൂന്നാമത്തെ ചിത്രമാണ് ഡുങ്കി. രാജ് കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 21ന് തിയെറ്ററുകളിൽ എത്തും.

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥ

'വിഗ്രഹം പുനസ്ഥാപിക്കാൻ ദൈവത്തോട് തന്നെ പറയൂ' എന്ന പരാമർശം; വിശദീകരണവുമായി ചീഫ് ജസ്റ്റിസ്

മഹാരാഷ്ട്രയിൽ ഒന്നര ലക്ഷത്തോളം ഡോക്‌റ്റർമാർ പണിമുടക്കിൽ

ക്ഷീര കർഷകരുടെ പ്രതിസന്ധിയിൽ പരിഹാരവുമായി സർക്കാർ

കളിച്ച മൂന്നു കളിയും ഡക്ക്; സഞ്ജുവിനൊപ്പമെത്തി സയിം അയൂബ്