Entertainment

വി.കെ. ശ്രീരാമന്‍റെ ജീവിതവും കാലവും പറയുന്ന 'ഷൂട്ട് അറ്റ് സൈറ്റ്' ഡോക്യുമെന്‍ററി സൈൻസ് ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും

ഓഗസ്റ്റ് 3 ശനിയാഴ്ച വൈകീട്ട് 6 .30 നാണ് ഷൂട്ട് അറ്റ് സൈറ്റ് പ്രദർശനം.

മലപ്പുറം: ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന സൈൻസ് (SIGNS) ദേശീയ ചലച്ചിത്ര മേളയിൽ വി കെ ശ്രീരാമന്‍റെ ജീവിതവും കാലവും ദൃശ്യവൽക്കരിക്കുന്ന ഡോക്യുമെന്‍ററി 'ഷൂട്ട് അറ്റ് സൈറ്റ്' പ്രദർശിപ്പിക്കും. മണിലാലാണ് ഡോക്യുമെന്‍ററിയുടെ സംവിധായകൻ. മലപ്പുറം തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ ഓഗസ്റ്റ് ഒന്ന് മുതൽ അഞ്ച് വരെയാണ് ഫെസ്റ്റിവൽ. ഓഗസ്റ്റ് 3 ശനിയാഴ്ച വൈകീട്ട് 6 .30 നാണ് ഷൂട്ട് അറ്റ് സൈറ്റ് പ്രദർശനം.

മലയാള സിനിമയുടെ സുവർണ കാലത്തെ അടയാളപ്പെടുത്തി മണിലാൽ സംവിധാനം ചെയ്ത ബ്ലാക്ക് ആൻഡ് വൈറ്റ് കഴിഞ്ഞ വർഷത്തെ സൈൻസ് ഫെസ്റ്റിവലിൽ മികച്ച ഡോക്യൂമെന്‍ററിയായി തെരഞ്ഞെടുത്തിരുന്നു

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ