Entertainment

കമൽഹാസനും സോണി പിക്‌ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന ശിവകാർത്തികേയൻ ചിത്രം ഷൂട്ടിങ് ആരംഭിച്ചു

സായ് പല്ലവിയോടൊപ്പമുള്ള ശിവകാർത്തികേയന്‍റെ ആദ്യ സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

ശിവകാർത്തികേയൻ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജ്കുമാർ പെരിയസാമി തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം '#SK21'ന്‍റെ ചിത്രീകരണം കശ്മീരിൽ ആരംഭിക്കുന്നു. കമൽഹാസന്‍റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്‍റർനാഷണലും (RKFI), സോണി പിക്‌ചേഴ്‌സ് ഇന്‍റർനാഷണൽ പ്രൊഡക്ഷൻസും (SPIP), ആർ. മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗോഡ് ബ്ലെസ് എന്‍റർടെയ്ൻമെന്‍റ്സ് സഹനിർമ്മാണം വഹിക്കുന്ന ചിത്രത്തിന് ജിവി പ്രകാശാണ് സംഗീതം പകരുന്നത്.

ചിത്രത്തിന്‍റെ പ്രഖ്യാപനം പുറത്തുവന്നത് മുതൽ പ്രേക്ഷകർ ആവേശത്തിലാണ്. ചെന്നൈയിൽ വെച്ച് നടന്ന ചടങ്ങിൽ നിർമ്മാതാക്കളായ കമൽഹാസൻ, ആർ. മഹേന്ദ്രൻ, ശിവകാർത്തികേയൻ, സായി പല്ലവി, രാജ്കുമാർ പെരിയസാമി, ജി.വി.പ്രകാശ്, സഹനിർമ്മാതാക്കളായ മിസ്റ്റർ വാക്കിൽ ഖാൻ, മിസ്റ്റർ ലഡ ഗുരുദൻ സിംഗ്, ജനറൽ മാനേജർ & ഹെഡ് ഓഫ് സോണി പിക്‌ചേഴ്‌സ് ഇന്‍റർനാഷണൽ പ്രൊഡക്ഷൻസ്, മിസ്റ്റർ നാരായണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്.

കശ്മീരിലെ ലൊക്കേഷനുകളിൽ രണ്ട് മാസത്തെ ഷെഡ്യൂളോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയന്‍റെ ഇതുവരെ കണ്ടതിൽ വെച്ച് വ്യത്യസ്തമായ റോളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സായ് പല്ലവിയോടൊപ്പമുള്ള ശിവകാർത്തികേയന്‍റെ ആദ്യ സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. സി എച്ച് സായ് ഛായാഗ്രാഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്‍റെ ചിത്രസംയോജനം ആർ കലൈവാണനാണ് കൈകാര്യം ചെയ്യുന്നത്. പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ആക്ഷൻ: സ്റ്റെഫാൻ റിച്ചർ, പി.ആർ.ഒ: ശബരി.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ