നടി സ്വാതി റെഡ്ഡി വിവാഹിതയായി, വരൻ സംവിധായകൻ

 
Entertainment

നടി സ്വാതി റെഡ്ഡി വിവാഹിതയായി, വരൻ സംവിധായകൻ

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം

Manju Soman

തെന്നിന്ത്യൻ നടി സ്വാതി റെഡ്ഡി വീണ്ടും വിവാഹിതയായി. സംവിധായകൻ ശ്രീകാന്ത് നഗോതിയാണ് വരൻ. വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.

അഗ്നികുണ്ഡത്തിനു മുന്നിൽ കൈകൾ കോർത്തിരിക്കുന്ന ശ്രീകാന്തിനേയും സ്വാതിയേയുമാണ് ചിത്രത്തിൽ കാണുന്നത്. ഇരുവരുടേയും പിന്നിൽ നിന്നുള്ളതാണ് ചിത്രം. പച്ച ബോർഡറിലുള്ള ക്രീം കളർ പട്ടുസാരിയാണ് സ്വാതിയുടെ വേഷം. കല്യാണപ്പെണ്ണിന്‍റെ ആഡംബരമില്ലാതെ വളരെ സിംപിൾ ലുക്കിലാണ് സ്വാതി. സഹപ്രവർത്തകരും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകൾ അറിയിച്ചത്.

ശ്രീകാന്ത് നഗോതി സംവിധാനം ചെയ്ത മന്ത് ഓഫ് മധു എന്ന ചിത്രത്തിൽ സ്വാതിയാണ് നായികയായത്. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് ഇത് പ്രണയമാവുകയായിരുന്നു. മലയാളത്തിലും തമിഴിലും ഉൾപ്പടെ നിരവധി സിനിമകളിലാണ് സ്വാതി അഭിനയിച്ചിട്ടുള്ളത്. ആമേൻ, നോർത്ത് 24 കാതം എന്നീ സിനിമകളിലൂടെ സ്വാതി മലയാളികളുടെ പ്രിയങ്കരിയായി. 2018ലാണ് സ്വാതിയുടെ ആദ്യ വിവാഹം. മലയാളിയായ പൈലറ്റ് വികാസ് വാസുവായിരുന്നു വരൻ. പിന്നീട് ഇവർ വിവാഹമോചിതരാവുകയായിരുന്നു.

നാഗ്പൂരിൽ ജലശുദ്ധീകരണ പ്ലാന്‍റിൽ ക്ലോറിൻ വാതക ചോർച്ച; നിരവധി പേർ ആശുപത്രിയിൽ

നിജ്ജർ വധക്കേസിൽ നിർണായക വഴിത്തിരിവ്: കൊല്ലാൻ കാരണം ലഹരി കടത്തിയതെന്ന് ഗോൾഡി ബ്രാർ; ശബ്ദരേഖ പുറത്ത്

ട്രെയ്നിൽ സ്ത്രീ യാത്രക്കാരോട് മോശമായി പെരുമാറി; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ്

ഉള്ളി വില പിടിച്ചുനിർത്താൻ 'കാന്ദ എക്സ്പ്രസ്' കൊച്ചിയിലേക്കും!

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറി ഇടിച്ച് തീപിടിത്തം; രണ്ട് പേർ മരിച്ചു