ടി.കെ രാജീവ് കുമാറിന്‍റെ 'കോളാമ്പി' ഒടിടിയിൽ
മലയാളത്തില്‍ നിന്നു മറ്റൊരു ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. തെന്നിന്ത്യൻ സൂപ്പർ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ. രാജീവ്‌കുമാർ ഒരുക്കുന്ന 'കോളാമ്പി' എന്ന ചിത്രമാണ് സ്ട്രീമിങിന് എത്തിയിരിക്കുന്നത്. സൈന പ്ലേയിലൂടെയാണ് എത്തിയിരിക്കുന്നത്.
നിത്യ മേനോൻ, രഞ്ജി പണിക്കർ, അരിസ്റ്റോ സുരേഷ് എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റിലീസിന് മുൻപേ ചിത്രത്തിന് ഒരു ദേശീയ പുരസ്ക്കാരവും ഒരു സംസ്ഥാന പുരസ്ക്കാരവും നേടിയിരുന്നു. രവി വര്‍മന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിളും നിര്‍വ്വഹിക്കുന്നു. സംവിധായകനോടൊപ്പം ഡോ. കെ.എം വേണുഗോപാലും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രമേഷ് നാരായണനാണ് സംഗീതം.