കൊച്ചിക്കാർക്കിഷ്ടം ചിക്കന്‍ ബിരിയാണി !! ഇക്കൊല്ലം സ്വിഗ്ഗി വഴി 11 ലക്ഷം ഓര്‍ഡറുകൾ file image
Lifestyle

കൊച്ചിക്കാർക്കിഷ്ടം ചിക്കന്‍ ബിരിയാണി !! ഇക്കൊല്ലം സ്വിഗ്ഗി വഴി 11 ലക്ഷം ഓര്‍ഡറുകൾ | Video

നോണ്‍ വെജ് സ്ട്രിപ്പുകള്‍ക്കും ചോക്കോ ലാവ കേക്കുകളും ദക്ഷിണേന്ത്യന്‍ ബ്രേക്ക്ഫാസ്റ്റിനും ആവശ്യക്കാർ

കൊച്ചി: ഭക്ഷണക്കാര്യത്തില്‍ കൊച്ചിക്കാര്‍ പാരമ്പര്യത്തോടൊപ്പം പുതുമയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതായി സ്വിഗ്ഗിയുടെ കണക്കുകള്‍. ചിക്കന്‍ ബിരിയാണിക്കൊപ്പം നോണ്‍ വെജ് സ്ട്രിപ്പുകള്‍ക്കും ചോക്കോ ലാവ കേക്കുകളും ദക്ഷിണേന്ത്യന്‍ ബ്രേക്ക്ഫാസ്റ്റിനും ആവശ്യക്കാരു​ണ്ടെന്ന് സ്വിഗ്ഗിയുടെ 2024ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൊച്ചിക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണത്തില്‍ ചിക്കന്‍ ബിരിയാണി മുന്നില്‍.

2024ല്‍ 11 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറാണ് സ്വിഗ്ഗി വഴി ഡെലിവര്‍ ചെയ്ത​ത്. ലഘു ഭക്ഷണത്തില്‍ ചിക്കന്‍ ഷവര്‍മയാണ് ഒന്നാം സ്ഥാനത്ത്. 79,713 ഷവര്‍മയാണ് സ്വിഗ്ഗി ഡെലിവര്‍ ചെ​യ്ത​ത്. ചിക്കന്‍ റോളും ചിക്കന്‍ മോമോയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 19,381 ഓര്‍ഡറുകളുമായി ചോക്ളേ​റ്റ് ലാവ കേക്ക് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ചോക്ളേറ്റ് ക്രീം കേക്ക് തൊട്ട് പിറകില്‍ തന്നെയുണ്ട്.

2.23 ലക്ഷം ദോശയാണ് 2024ല്‍ ഓര്‍ഡര്‍ ചെയ്തത്. കടലക്കറിയും പൂരിയും ഇഡലിയും പു​റ​കി​ലു​ണ്ട്. ഗീ മൈസൂര്‍ പാക്കും, ചോക്കാ ലാവ കേക്കിനും മില്‍ക്ക് കേക്കിനും കിണ്ണത്തപ്പവുമാണ് മധുരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. വൈറ്റ് മില്‍ക്ക് ചോക്ളേറ്റ് കേക്കും സിനമണ്‍ റോളും പാലട പായസവു​മാ​ണ് ആഘോഷ കാ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഓ​ർ​ഡ​ർ ചെ​യ്ത​ത്. 31 ലക്ഷം ഡിന്നര്‍ ഓര്‍ഡറുകളാണ് ഈ വര്‍ഷം സ്വിഗ്ഗിക്ക് ലഭിച്ചത്. 17,622 രൂപ ചെലവിട്ട് 18 സ്പൈസി ചിക്കന്‍ മന്തി ഓര്‍ഡര്‍ ചെയ്ത ഒരു ഉപയോക്താവാണ് ഏറ്റവും ഉയര്‍ന്ന തുകക്കുള്ള ഓര്‍ഡര്‍ നല്‍കിയത്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്