MS Dhoni with his new hairstyle 
Lifestyle

ബോളിവുഡിനെപ്പോലും മോഹിപ്പിച്ച് ധോണിയുടെ പുതിയ ഹെയർസ്റ്റൈൽ

സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റായ ആലിം ഹക്കിമാണ് ഒരു പരസ്യചിത്രത്തിനു വേണ്ടി ധോണിയെ കൂടുതൽ സുന്ദരനാക്കിയെടുത്തിരിക്കുന്നത്

ഹോളിവുഡ് ഫാഷനും ഹെയർസ്റ്റൈലുമെല്ലാം ബോളിവുഡ് കടമെടുക്കുകയും അത് ക്രിക്കറ്റ് താരങ്ങൾ സ്വന്തമായി പകർത്തുന്നതുമാണ് മുൻപ് കണ്ടുവന്നിരുന്നത്. പിന്നീട് ക്രിക്കറ്റ് താരങ്ങൾ ബോളിവുഡിനെ ആശ്രയിക്കാതെ ഹോളിവുഡിൽനിന്നും കെ-ഡ്രാമകളിൽനിന്നുമെല്ലാം നേരിട്ട് സ്റ്റൈലുകൾ സ്വീകരിച്ചു തുടങ്ങി.

ഇപ്പോഴിതാ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച ശേഷവും ഗ്ലാമർ ഏറി വരുന്ന മഹേന്ദ്ര സിങ് ധോണിയുടെ പുതിയ ഹെയർ സ്റ്റൈൽ ബോളിവുഡിൽ പോലും ചർച്ചാവിഷയമായിരിക്കുകയാണ്.

സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റായ ആലിം ഹക്കിമാണ് ഒരു പരസ്യചിത്രത്തിനു വേണ്ടി ധോണിയെ കൂടുതൽ സുന്ദരനാക്കിയെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഐപിഎൽ സമയത്ത് മുടി പറ്റെ വെട്ടി ഷാർപ്പാക്കി വയ്ക്കുന്നതായിരുന്നു ട്രെൻഡ്. ആ സമയത്താണ് മുടി നീട്ടി വളർത്തിയ രീതിയിൽ ധോണിയുടെ ഒരു ഫാൻ-മെയ്ഡ് ചിത്രം ധോണി തന്നെ ഹക്കിമിനെ കാണിക്കുന്നത്. ഇതു കണ്ടാണ് താൻ ധോണിയോട് മുടി നീട്ടി വളർത്താൻ ആവശ്യപ്പെട്ടതെന്നും ഹക്കിം പറയുന്നു.

ഹാർട്ട് ഇമോജികളുമായാണ് ധോണിയുടെ പുതിയ ലുക്കിനെ രൺവീർ സിങ് സ്വാഗതം ചെയ്തത്. ആലിം ഹക്കിമിനു കൂടി പ്രശംസ അറിയിച്ചുകൊണ്ടായിരുന്നു അനിൽ കപൂറിന്‍റെ കമന്‍റ്.

ആദ്യമായി ഇന്ത്യൻ ടീമിലെത്തുമ്പോൾ, തോളൊപ്പം നീട്ടി വളർത്തിയ മുടിയായിരുന്നു ധോണിയുടെ ഹൈലൈറ്റ്. അദ്ദേഹം ആദ്യമായി ക്യാപ്റ്റനായ ടൂർണമെന്‍റിൽ ഇന്ത്യ ട്വന്‍റി20 ലോകകപ്പ് സ്വന്തമാക്കിയതിനു പിന്നാലെയാണ് ധോണി നീണ്ട മുടി മുറിച്ചത്. അതിനു ശേഷവും മുടിയിലും താടിയിലും ധോണി നടത്തുന്ന പരീക്ഷണങ്ങൾ ആരാധകർക്കു ഹരമായിരുന്നു. എന്നാൽ, ഇത്രയധികം വൈറലായ മറ്റൊരു ഹെയർ സ്റ്റൈൽ ഇതിനിടെ ഉണ്ടായിട്ടുമില്ല.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ