കൊച്ചിയിൽ ദീപാവലിക്കായി മധുര പലഹാരങ്ങളൊരുക്കുന്നു. 
Diwali

ദീപാവലി മധുരമാക്കാൻ 108 പലഹാരങ്ങൾ

ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ മധുര തരമാക്കാൻ വിപണിയിലൊരുങ്ങുന്നത് 108 തരം പലഹാര വിഭവങ്ങളാണ്

VK SANJU

മട്ടാഞ്ചേരി: ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ മധുര തരമാക്കാൻ വിപണിയിലൊരുങ്ങുന്നത് 108 തരം പലഹാര വിഭവങ്ങളാണ്. വടക്കേയിന്ത്യൻ സമൂഹത്തിന്‍റെ വിഭവങ്ങൾക്കൊപ്പം മലയാളി വിഭവങ്ങളും പലഹാര വിപണിയിൽ തയ്യാറാണ്.

പരമ്പരാഗതമായ ദീപവലിയാഘോഷങ്ങൾ ബുധനാഴ്ചയാണ് തുടങ്ങുക. അഞ്ച് ദിവസമാണ് ആഘോഷം. ദീപങ്ങളുടെ ആഘോഷമായാണ് ദീപാവലി അറിയപ്പെടുന്നതെങ്കിലും പടക്കവും മധുരപലഹാരവും, ആഭരണവും വസ്ത്രവും ആഘോഷത്തിന്‍റെ സുപ്രധാന ഭാഗമാണ്.

ബന്ധുമിത്രാദികൾക്കായുള്ള സ്വാദിഷ്ട വിഭവങ്ങളാണിവ. ഓരോ വിഭാഗക്കാരും ദീപാവലി നാൾ പ്രത്യേക മധുരപലഹാര വിഭവങ്ങളൊരുക്കും. ദീപാവലിക്കായി കൊച്ചിയിലെ ഗുജറാത്തി സമൂഹത്തിന്‍റെ വൈവിധ്യതയാർന്ന മധുര വിഭവങ്ങളാണിന്നും ഏറെ ശ്രദ്ധേയമാകുന്നത്. ഇതിൽ മലയാളികളുടെ കോഴിക്കോടൻ ഹലുവയും, കർണ്ണാടകയുടെ മൈസൂർപാക്കും, മഹാരാഷ്ട്രക്കാരുടെ സാട്ടക്ക് പുറമേ തമിഴ് നാടിന്‍റെ അവിൽ പലഹാരവും വിഭവ പട്ടികയിലുണ്ട്.

ഏഴു തരം ഹലുവകൾ, ബർഫിയടക്കം പന്ത്രണ്ട് തരം കശുവണ്ടി വിഭവങ്ങൾ, ഏട്ടോളം പേടകൾ, ആറ് തരം ജിലേബികൾ, മുന്ന് തരം ഗുലാബ് ജാമുകൾ, എട്ടോളം സാട്ടയിനങ്ങൾ, ഏട്ട് തരം ലഡ്ഡു ,ബോളികൾ തുടങ്ങി വീടുകളിലൊരുക്കുന്ന കടല,ചെറുപയർ മിശ്രിത വിഭവങ്ങൾ വരെ ദീപാവലിയ്ക്കായുള്ള മധുര പലഹാരവിപണിയെ സജീവവും ശ്രദ്ധേയവുമാക്കുന്നു.

ദീപാവലിക്ക് ആഴ്ചകൾക്ക് മുമ്പേ മധുര പലഹാര വിപണിയിൽ തയ്യാറെടുപ്പുകൾ തുടങ്ങി . പരമ്പരാഗതവും നാടൻ വിഭവങ്ങളുമുണ്ടെങ്കിലും വടക്കേയിന്ത്യൻ വിഭവങ്ങളിലാണ് മലയാളിയടക്കം ദീപാവലിയെ മധുരതരമാക്കുന്നത്. മുൻവർഷങ്ങളിൽ നിന്ന് വിപണിയിൽ നേരിയ വില വർധനവുമുണ്ട്.

ബ്രാൻഡഡ് ഇനങ്ങൾക്കൊപ്പം പ്രാദേശിക നിർമാതാക്കളും വിപണിയിൽ സജീവമായതിനാൽ പലഹാര വിപണി കടുത്ത മത്സരത്തിലാണ്. കൊച്ചിയിൽ നിന്നുള്ള ദീപാവലി മധുര പലഹാര വിഭവങ്ങളാണ് സംസ്ഥാനത്തെ മറ്റു കേന്ദ്രങ്ങളിലേയ്ക്കെത്തുന്നത്.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?