Lifestyle

ഓര്‍മശക്തിയെ ഉത്തേജിപ്പിക്കാന്‍ വ്യായാമം

ശാരീരിക ആരോഗ്യത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം വ്യായാമം തന്നെയാണ്. എന്നാലിപ്പോള്‍ കൃത്യമായ വ്യായാമം ഓര്‍മശക്തിയെ സ്വാധീനിക്കുന്നതെങ്ങനെ എന്ന പഠനം പുറത്തുവന്നിരിക്കുന്നു. ഒരു ദിവസം പത്തു മിനിറ്റെങ്കിലും വ്യായാമം ചെയ്യാന്‍ സാധിച്ചാല്‍ അത് ഓര്‍മശക്തിയെ ഉത്തേജിപ്പിക്കുമെന്നു പഠനം. ജേണല്‍ ഓഫ് എപ്പിഡമോളജി ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത് മാഗസിനില്‍ പ്രസിദ്ധീകരച്ച പഠനത്തിലാണ് ഇതു വ്യക്തമാക്കിയിരിക്കുന്നത്.

മിതമായ രീതിയില്‍ വ്യായാമം ചെയ്യുന്നത് പോലും ഓര്‍മശക്തിയെ ഉത്തേജിപ്പിക്കും. കാര്യങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനുള്ള കഴിവും വര്‍ധിക്കും. യുകെയില്‍ 4500-ഓളം ആളുകളില്‍ ആക്റ്റിവിറ്റി മോണിറ്ററിങ് ഡിവൈസ് സ്ഥാപിച്ചു നടത്തിയ പഠനത്തിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവരിലും, വ്യായാമം ചെയ്യാത്തവരിലുമൊക്കെ ഓര്‍മശക്തിയിലും ചിന്താശക്തിയിലുമൊക്കെ കുറവുണ്ടാകുന്നുണ്ടെന്നും പഠനത്തില്‍ പറയുന്നു

കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ: പഠനം

പന്തീരാങ്കാവ് ഗാർഹിക പീഡനം: സി ഐ യെ ബലിയാടാക്കിയതിൽ സേനയിൽ അമർഷം

സിഎഎ ബാധിക്കുമോ? ബോൻഗാവിന് കൺഫ്യൂഷൻ

വോട്ടെണ്ണലിന് ശേഷം കോൺഗ്രസ് പുനഃസംഘടന

കെജ്‌രിവാളിന്‍റെ സ്റ്റാ‌ഫിനെതിരേ പരാതി നൽകി എംപി സ്വാതി മലിവാൾ; എഫ്ഐആർ ഫയൽ ചെയ്തു