മാരക രാസവസ്തുക്കൾ ചേർന്ന മരുന്നുകൾ കൊന്നത് 300ലധികം പൈതങ്ങളെ

 

getty images 

Health

മാരക രാസവസ്തുക്കൾ ചേർന്ന മരുന്നുകൾ കൊന്നത് 300ലധികം പൈതങ്ങളെ

വില കുറഞ്ഞ സിറപ്പുകൾ ലോകമെമ്പാടും വിറ്റഴിച്ചതിനെ തുടർന്ന് മുന്നൂറോളം കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Reena Varghese

കുട്ടികളുടെ മരണത്തിനിടയാക്കുന്ന വില കുറഞ്ഞ സിറപ്പുകൾ ലോകമെമ്പാടും വിറ്റഴിച്ചതിനെ തുടർന്ന് മുന്നൂറോളം കുട്ടികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യ കൂടാതെ ഗാംബിയ, ഇന്തോനേഷ്യ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെല്ലാം വേണ്ടത്ര പരിശോധനകളില്ലാത്തതും നിലവാരമില്ലാത്തതുമായ കെമിക്കലുകൾ ചേർത്തുണ്ടാക്കുന്ന ചുമ മരുന്നുകൾ ഉപയോഗിച്ചതു മൂലമാണ് മുന്നൂറോളം കുട്ടികൾ കൊല്ലപ്പെട്ടത്. ഇതിൽ ഇരുപത്തൊന്നും ഇന്ത്യയിലാണ്. അഞ്ചു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളാണ് കൊല്ലപ്പെട്ടതിൽ ഭൂരിഭാഗവും. കഴിഞ്ഞ മൂന്നു വർഷത്തിനിടെയാണ് ഈ മുന്നൂറു ശിശു മരണങ്ങൾ നടന്നിരിക്കുന്നത്. എതലിൻ ഗ്ലൈകോൾ (EG) ഡൈഎതലിൻ ഗ്ലൈക്കോൾ(DEG) എന്നീ വ്യാവസായിക രാസവസ്തുക്കൾ അനധികൃതമായി ചേർത്തു നിർമിക്കുന്ന ചുമ മരുന്നുകളാണ് കുഞ്ഞുങ്ങളുടെ ജീവനെടുത്തത്. ഇത് ഉപയോഗിച്ച കുഞ്ഞുങ്ങൾക്ക് വൃക്കകൾ തകരാറിലായാണ് മരണം സംഭവിച്ചത്. നിറമില്ലാത്ത ഈ വ്യാവസായിക രാസവസ്തുക്കൾ പ്രത്യക്ഷത്തിൽ കണ്ടാൽ സുരക്ഷിതമെന്നു തോന്നും. എന്നാൽ പെയിന്‍റുകളിലടക്കം ഉപയോഗിക്കുന്ന മാരക രാസവസ്തുവാണിത്. ഇവ കലർന്ന ചുമ മരുന്നുകളാണ് കുഞ്ഞുങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടത്.

ലോകാരോഗ്യ സംഘടന ഈ രണ്ടു വ്യാവസായിക രാസവസ്തുക്കളും 0.1 ശതമാനത്തിൽ കൂടരുത് എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. ഇന്ത്യയുടെ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും (CDSCO) ഈ അളവാണ് പിന്തുടരുന്നത്. എന്നാൽ യാതൊരു നിഷ്കർഷയുമില്ലാതെ അനധികൃത മരുന്നു നിർമാതാക്കൾ ചുമ മരുന്നുകളിൽ ഈ രാസവസ്തുക്കൾ നിർദിഷ്ട അളവിലും ഏറെ ചേർത്ത് ചുമ മരുന്നുകൾ നിർമിച്ചതാണ് കുഞ്ഞുങ്ങളുടെ ജീവൻ പൊലിയാൻ കാരണമായത്. ഒരിക്കൽ ഉപയോഗിച്ചാൽ ശരീരത്തിലെത്തുമ്പോൾ അപകടകരമായ ആസിഡുകളായി മാറുന്നവയാണ് EGയും DEGയും. EG‌ഓക്സാലിക് ആസിഡ് ശരീരത്തിൽ ഉൽപാദിപ്പിക്കുമ്പോൾ DEG ‌ഹൈഡ്രോക്സിതോക്സിഅസെറ്റിക് ആസിഡ് (HEAA) ശരീരത്തിൽ ഉൽപാദിപ്പിക്കുന്നു. ഈ ഉപോൽപന്നങ്ങൾ ശരീരത്തിലെ ദഹന വ്യവസ്ഥയെ അപകടകരമാം വിധം ബാധിക്കുകയും രക്തത്തെ അപകടകരമായ രീതിയിൽ അസിഡിക്കായി മാറ്റുകയും ചെയ്യുന്നു. ആദ്യം തകരാറിലാകുന്നത് വൃക്കകളും നാഡീ വ്യൂഹവുമാണ്. തുടർന്ന് ശ്വാസ തടസമുണ്ടാകുന്നു. അത് കുഞ്ഞു ഹൃദയങ്ങൾ നിലയ്ക്കുന്നതിലേയ്ക്ക് എത്തിക്കുന്നു. ഇന്ത്യയിൽ മാത്രം 13,000ത്തോളം മരുന്നു കമ്പനികളാണ് ഉള്ളത്. ഇങ്ങനെയാണ് ഈ കഴിഞ്ഞ മൂന്നു വർഷത്തിനിടെ 300ലധികം പിഞ്ചു കുഞ്ഞുങ്ങൾ ആഗോള തലത്തിൽ ഇത്തരം വ്യാജ മരുന്നുകൾ ഉപയോഗിച്ചതിന്‍റെ പേരിൽ കൊല്ലപ്പെട്ടത്. ഉയർന്ന ലാഭനിരക്കും താരതമ്യേന ചെറിയ ശിക്ഷയുമാണ് ഇത്തരം നിലവാരമില്ലാത്ത മരുന്നുകൾ ശിശുക്കൾക്കായി നിർമിക്കുന്നതിന് ഉൽപാദകരെ പ്രേരിപ്പിക്കുന്നത്.

"ഇതിവിടെ തീരില്ല"; ഷാഫിക്ക് പരുക്കേറ്റതിനു പിന്നാലെ മുന്നറിയിപ്പുമായി ടി.സിദ്ദിഖ് ‌

റാലിക്കിടെ ലാത്തിച്ചാർജ്: എംഎൽഎ ഷാഫി പറമ്പിലിന് പരുക്ക്

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യൻ മിസൈലുകൾ

പുഴയിൽ കുളിക്കാനിറങ്ങിയ ബിബിഎ വിദ്യാർഥി മുങ്ങിമരിച്ചു

"സമാധാനത്തേക്കാൾ സ്ഥാനം രാഷ്ട്രീയത്തിന് നൽകി"; വിമർശിച്ച് വൈറ്റ് ഹൗസ്