അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച വയനാട് സുൽത്താൻ ബത്തേരി സ്വദേശി രതീഷ്(45)

 

file photo

Health

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം, മരിച്ചത് വയനാട് സ്വദേശി

ഇതിൽ കാസർഗോഡ് സ്വദേശിയായ ഒരു യുവാവും മലപ്പുറം സ്വദേശിയായ പത്തു വയസുകാരനും അതീവ ഗുരുതരാവസ്ഥയിലാണ്

കൽപ്പറ്റ: വയനാട്ടിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു. വയനാട് സുൽത്താൻ ബത്തേരി സ്വദേശി രതീഷ്(45) ആണ് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്. ഇദ്ദേഹത്തെ രണ്ടാഴ്ച മുമ്പാണ് രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് രതീഷ്. നിലവിൽ ഈ രോഗം ബാധിച്ച് 11 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.

ഇതിൽ കാസർഗോഡ് സ്വദേശിയായ ഒരു യുവാവും മലപ്പുറം സ്വദേശിയായ പത്തു വയസുകാരനും അതീവ ഗുരുതരാവസ്ഥയിലാണ്. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി.

വ്യാപനം തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാനും തീരുമാനമായി. രോഗം പകർന്നതിന്‍റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.

സുരേഷ് ഗോപിക്ക് നേരെ കരിങ്കൊടി കാണിക്കാൻ ശ്രമം; യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ

''നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ''; കുന്നംകുളം കസ്റ്റഡി മർദനത്തിൽ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി

പാതി വില തട്ടിപ്പ് കേസ്; അന്വേഷണ സംഘത്തെ പിരിച്ചു വിട്ട നടപടിയിൽ ആ‍ശങ്ക പ്രകടിപ്പിച്ച് ഇരയായവർ

കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു, മർദിച്ചു; പൊലീസിനെതിരേ ആരോപണവുമായി എസ്എഫ്ഐ നേതാവ്

എംബിബിഎസ് വിദ‍്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി