ഓരോ പ്രായത്തിൽ സ്ത്രീകൾ നടത്തേണ്ട ടെസ്റ്റുകൾ

 
Health

ഓരോ പ്രായത്തിൽ സ്ത്രീകൾ നടത്തേണ്ട ടെസ്റ്റുകൾ

മറ്റുള്ളവരുടെയെല്ലാം ആരോഗ്യകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വയ്ക്കുന്ന സ്ത്രീകളിൽ പലരും സ്വന്തം ആരോഗ്യം അവഗണിക്കും. ഓരോ പ്രായത്തിലുമുള്ള സ്ത്രീകൾ കാലാകാലം നടത്തേണ്ട മെഡിക്കൽ ടെസ്റ്റുകൾ ഏതെല്ലാം

മിക്ക സ്ത്രീകളും ഓൾറൗണ്ടർമാരാണ്; കുടുംബത്തിന്‍റെ ആരോഗ്യത്തോടൊപ്പം വീട്ടുകാര്യങ്ങളും ഒപ്പം തന്നെ സമൂഹത്തിനും ജോലിക്കും ഒരുപോലെ സംഭാവന നൽകുന്നവർ. ഇത്രയധികം ഉത്തരവാദിത്വങ്ങളെല്ലാം ഉള്ളതിനാൽ, സ്വന്തം ആരോഗ്യത്തിന്‍റെ കാര്യത്തിൽ അശ്രദ്ധ കാണിക്കാൻ സാധ്യത ഏറെ. എന്നാൽ ഓർക്കുക: പരിചാരകർക്കും പരിചരണം ആവശ്യമാണ്.

ആരോഗ്യവതികളാണെങ്കിൽ‌ പോലും യഥാസമയം അനിവാര്യമായ സ്ക്രീനിങ്ങുകളും മെഡിക്കൽ അപ്പോയിന്‍റ്മെന്‍റുകളും പിന്തുടരേണ്ടത് പ്രധാനമാണ്. ഇവ നിങ്ങളുടെ പ്രശ്നങ്ങൾ ഗുരുതരമാകുന്നതിന് മുമ്പ് പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സഹായിക്കുന്നു. ഇത്തരത്തിൽ എല്ലാ സ്ത്രീകൾക്കും ആവശ്യമായ നിരവധി പൊതുവായ സ്ക്രീനിങ്ങുകൾ, പരിശോധനകൾ എന്നിവ ഏതൊക്കെയെന്നു നോക്കാം.

നിർബന്ധമായും ഇത് പിന്തുടരണമെന്നല്ല, മറിച്ച് വ്യക്തിപരമായ ആരോഗ്യ ഘടകങ്ങൾക്കും കുടുംബത്തിന്‍റെ മെഡിക്കൽ ചരിത്രത്തിനും അനുസൃതമായി, ആവശ്യമുള്ളവ അവഗണിക്കാതിരിക്കാൻ ശ്രദ്ധിക്കണം....

20s

1. Pap Smear & HPV Test

- 3 വർഷം കൂടുമ്പോൾ

- കാൻസറിന് കാരണമായേക്കാവുന്ന അസാധാരണമായ സെർവിക്കൽ കോശങ്ങൾ കണ്ടെത്തുന്നു

2. STD Screenings

- വർഷത്തിൽ ഒരിക്കൽ

- ലൈംഗിക ബന്ധത്തിൽ ആക്റ്റിവായി ഏർപ്പെടുന്നവർക്ക് വാർഷികമായി നടത്താവുന്ന പരിശോധന.

3. Blood Pressure & Cholesterol

- വർഷത്തിൽ ഒരിക്കലെങ്കിലും

- ഹൃദയാരോഗ്യം നിരീക്ഷിക്കുകയും അപകടസാധ്യതകൾ നേരത്തേ കണ്ടെത്തുകയും ചെയ്യുന്നു.

4. Skin Cancer Screening

- ആവശ്യമെങ്കിൽ മാത്രം

- സ്കിൽ കാൻസറിന്‍റെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയുന്നു.

5. Dental & Vision Exams

- പല്ലുകളുടെ ആരോഗ്യം നിലനിർത്തുകയും കാഴ്ച പ്രശ്നങ്ങൾ നേരത്തേ കണ്ടെത്തുകയും ചെയ്യുന്നു.

30s

1. Cervical Cancer Screening

- Pap Smear & HPV Test

- 3-5 വർഷം കൂടുമ്പോൾ

2. Thyroid Function Test

- 5 വർഷം കൂടുമ്പോൾ

- സ്ത്രീകളിൽ ഗർഭധാരണത്തിനു വളരെ സാധാരണമാണ്

3. Blood Sugar Test

- 3 വർഷം കൂടുമ്പോൾ

- പ്രമേഹത്തിന്‍റെ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താനാകും

4. Skin Cancer Screening

- ആവശ്യമെങ്കിൽ

5. Dental & Vision Exams

- 1-2 വർഷം കൂടുമ്പോൾ

40s

1. Breast cancer screening

- Mammogram Test

- 1-2 വർഷം കൂടുമ്പോൾ

2. Diabetes Screening

- A1C test

- എല്ലാ വർഷവും

3. Heart Health Check

- ഇസിജി, കൊളസ്ട്രോൾ, ബിപി

- 1-2 വർഷം കൂടുമ്പോൾ

4. Colon Cancer Screening

- 5 വർഷം കൂടുമ്പോൾ

5. Eye Exam

- 2 വർഷം കൂടുമ്പോൾ

50s

1. Bone Density Test

- ഓസ്റ്റിയോപൊറോസിസിനുള്ള സാധ്യതകൾ നേരത്തെ കണ്ടെത്തും

- Every 2-3 years

2. Colon Cancer Screening

- 10 വർഷം കൂടുമ്പോൾ

3. Mammogram

- സ്തനാർബുദ സാധ്യത മുൻകൂട്ടി തിരിച്ചറിയാൻ

- എല്ലാ വർഷവും

4. Menopause Health Check

- ആർത്തവവിരാമവുമായി ബന്ധപ്പെട്ട് ഹോർമോൺ ലെവൽ, എല്ലുകളുടെ ആരോഗ്യം, ഹൃദയാരോഗ്യം എന്നിവ അറിഞ്ഞിരിക്കാൻ.

5. Hearing Test

- 3 വർഷം കൂടുമ്പോൾ

60s & Beyond

1. Memory & Cognitive Tests

- ഡിമെൻഷ്യയും അൽഷിമേഴ്‌സും ഉണ്ടോ എന്നത് കണ്ടെത്താനാകും

2. Sleep Disorder Assessments

3. Hearing Test

4. Bone Density Test

- At age 65

- ഓസ്റ്റിയോപൊറോസിസ് കണ്ടെത്തുകയും ഒടിവുകൾക്കുള്ള സാധ്യത വിലയിരുത്തുകയും ചെയ്യും

5. Colonoscopy

- colorectal cancer screening

- 10 വർഷം കൂടുമ്പോൾ

6. Mammogram

- സ്തനാർബുദ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താൻ

- 1-2 വർഷം കൂടുമ്പോൾ

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍