Lifestyle

ഇ​ന്ത്യ​യും സ്വീ​ഡ​നും കൈ​കോ​ര്‍ത്ത് "സ്മാ​ര്‍ട്ട് ഫാ​മി​ങ്'

ചെ​റു​കി​ട കൃ​ഷി​ക്കു​ള്ള നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള ക​ര്‍ഷ​ക​ര്‍ക്ക് ഇ​വി​ടെ പ​ഠ​നം ന​ട​ത്താ​നാ​കും

കൊ​ച്ചി: ഇ​ന്ത്യ​യും സ്വീ​ഡ​നും ഉ​ഭ​യ​ക​ക്ഷി ഊ​ര്‍ജ, പ​രി​സ്ഥി​തി ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ച​ത് പ്ര​കാ​രം സ്മാ​ര്‍ട്ട് ഫാ​മി​ന് തു​ട​ക്ക​മി​ട്ടു. ചെ​റു​കി​ട കൃ​ഷി​ക്കാ​യി ജ​ല​ത്തി​ന്‍റെ അ​മി​ത ഉ​പ​യോ​ഗ​വും ഫോ​സി​ല്‍ ഇ​ന്ധ​ന​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് സ്മാ​ര്‍ട്ട് ഫാം ​തു​ട​ങ്ങി​യ​ത്. സു​സ്ഥി​ര ഭ​ക്ഷ്യ ഉ​ത്പാ​ദ​ന സം​വി​ധാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ തു​ട​ക്കം.

നാ​ഷ​ണ​ല്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് സോ​ളാ​ര്‍ എ​ന​ര്‍ജി പ​രി​സ​ര​ത്താ​ണ് സ്മാ​ര്‍ട്ട് ഫാം ​തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. സ്വീ​ഡി​ഷ് ഗ്രീ​ന്‍ ടെ​ക് എ​ൻ​ജി​നീ​യ​റി​ങ് ക​മ്പ​നി​യാ​യ സ്പൗ​ഡി​യു​ടെ മി​ക​ച്ച സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ഇ​തി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ചെ​റു​കി​ട കൃ​ഷി​ക്കു​ള്ള നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള ക​ര്‍ഷ​ക​ര്‍ക്ക് ഇ​വി​ടെ പ​ഠ​നം ന​ട​ത്താ​നാ​കും. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​കി​ട ക​ര്‍ഷ​ക​രി​ലേ​ക്ക് സ്മാ​ര്‍ട്ട് ഫാ​മി​ങ് എ​ത്തി​ക്കു​ന്ന​തി​നാ​യി വാ​ട്ട​ര്‍ ഡ്രോ​പ്പ് ഇ​നി​ഷ്യേ​റ്റീ​വ് എ​ന്ന സം​രം​ഭ​ത്തി​നും ഇ​തോ​ടൊ​പ്പം തു​ട​ക്കം കു​റി​ച്ചു.

കാ​ലാ​വ​സ്ഥാ പ്ര​ശ്ന​ങ്ങ​ള്‍ സം​യു​ക്ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഇ​ന്ത്യ​യു​മാ​യി ചേ​ര്‍ന്ന് പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സ്വീ​ഡ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് സ്വീ​ഡ​ന്‍റെ ട്രേ​ഡ് ആ​ന്‍ഡ് ഇ​ന്‍വെ​സ്റ്റ് ക​മ്മി​ഷ​ണ​റും ദ​ക്ഷി​ണേ​ഷ്യ​യി​ലെ ബി​സി​ന​സ് സ്വീ​ഡ​ന്‍ മേ​ധാ​വി​യു​മാ​യ മി​സ് സി​സി​ലി​യ ഓ​സ്കാ​ര്‍സ​ണ്‍ പ​റ​ഞ്ഞു.

അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളും പ​രി​സ്ഥി​തി സൗ​ഹൃ​ദ സ​മ്പ്ര​ദാ​യ​ങ്ങ​ളും സ്വീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ ന​മു​ക്ക് കാ​ര്‍ഷി​ക ഭൂ​പ്ര​കൃ​തി​യി​ല്‍ വി​പ്ല​വം സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ഇ​ന്ത്യ ഗ​വ​ണ്‍മെ​ന്‍റ് ഒ​ഫ് ന്യൂ ​ആ​ന്‍ഡ് റി​ന്യൂ​വ​ബി​ള്‍ എ​ന​ര്‍ജി (എം​എ​ന്‍ആ​ര്‍ഇ) ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ല​ളി​ത് ബൊ​ഹ്റ പ​റ​ഞ്ഞു.

സ്മാ​ര്‍ട്ട് ഫാ​മി​ങ് രീ​തി​ക​ള്‍ക്കും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ക്കും ഇ​ന്ത്യ​യി​ലെ ചെ​റു​കി​ട ക​ര്‍ഷ​ക​രെ ശാ​ക്തീ​ക​രി​ക്കാ​ന്‍ ക​ഴി​യും, അ​വ​രി​ല്‍ പ​ല​രും സ്ത്രീ​ക​ളാ​ണ്, വ​ർ​ധി​ച്ച വി​ള​വെ​ടു​പ്പും ഉ​യ​ര്‍ന്ന ലാ​ഭ​വും മെ​ച്ച​പ്പെ​ട്ട ഉ​പ​ജീ​വ​ന​വും നേ​ടാ​ന്‍ സ്മാ​ര്‍ട്ട് ഫാ​മി​ങ് സ​ഹാ​യി​ക്കു​മെ​ന്ന് സ്പൗ​ഡി സി​ഇ​ഒ ഹെ​ന്‍റി​ക് ജോ​ഹാ​ന്‍സ​ണ്‍ പ​റ​ഞ്ഞു.

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

നിപ ഭീതി: മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തുവീണതിൽ ആശങ്ക

വയനാട് സ്വദേശിയായ യുവാവ് ഇസ്രയേലിൽ മരിച്ച നിലയിൽ

കോട്ടയം മെഡിക്കൽ കോളെജ് ഹോസ്റ്റൽ കെട്ടിടം അതീവ അപകാടവസ്ഥയിൽ

കൊച്ചിയിൽ അഞ്ചും ആറും വയസുളള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം