മൈസൂർ പാക്ക്

 
Lifestyle

പാക്കിസ്ഥാന്‍റെ ഓർമ പോലും വേണ്ട; മൈസൂർ പാക്ക് ഇനി മുതൽ മൈസൂർ ശ്രീ!

മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരും മാറ്റി മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നാക്കി മാറ്റിയിട്ടുണ്ട്.

നീതു ചന്ദ്രൻ

ജയ്പുർ: ഇന്ത്യ- പാക് സംഘർഷത്തിന്‍റെ സാഹചര്യത്തിൽ മൈസൂർപാക്കിന്‍റെ പേരു മാറ്റി വ്യാപാരികൾ. രാജസ്ഥാനിലെ ജയ്പുരിലുള്ള വ്യാപാരികളാണ് മൈസൂർ പാക്കിന്‍റെ പേര് മൈസൂർ ശ്രീ എന്നാക്കി മാറ്റിയിരിക്കുന്നത്. മധുരപലഹാരങ്ങളുടെ പേരിൽ പാക്കിസ്ഥാനെ ഓർമിപ്പിക്കുന്നതൊന്നും വേണ്ടെന്നാണ് വ്യാപാരികളുടെ തീരുമാനം.

മോട്ടി പാക്ക്, ഗോണ്ട് പാക്ക് എന്നിവയുടെ പേരും മാറ്റി മോട്ടി ശ്രീ, ഗോണ്ട് ശ്രീ എന്നാക്കി മാറ്റിയിട്ടുണ്ട്.

മൈസൂർ പാക്കിലെ പാക്ക് എന്ന വാക്കിന് പാക്കിസ്ഥാനുമായി യാതൊരു ബന്ധവുമില്ല. കർണാടകയിൽ മധുരം എന്ന അർഥത്തിലാണ് പാക്ക് എന്ന വാക്ക് ഉപയോഗിക്കുന്നത്.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം