Lifestyle

ലേലത്തുകയില്‍ റെക്കോഡ്: 5 കോടി രൂപയ്ക്കടുത്ത് നേടി ഡയാന രാജകുമാരിയുടെ വസ്ത്രം

വിക്ടര്‍ എഡല്‍സ്റ്റീന്‍ ഡിസൈന്‍ ചെയ്ത ഈ വസ്ത്രമണിഞ്ഞ് വാനിറ്റി ഫെയറിന്‍റെ ഫോട്ടൊഷൂട്ടിലും ഡയാന പങ്കെടുത്തിരുന്നു. ദി വണ്‍ എന്ന ടൈറ്റിലോടെയാണ് വസ്ത്രം ലേലത്തിനു വച്ചിരുന്നത്

Anoop K. Mohan

ലേലത്തില്‍ അഞ്ചു കോടി രൂപയ്ക്കടുത്തു നേടി ഡയാന രാജകുമാരിയുടെ വസ്ത്രം. പ്രതീക്ഷിച്ചതിനേക്കാള്‍ അഞ്ച് മടങ്ങ് തുകയാണ് ഈ പര്‍പ്പിള്‍ വെല്‍വെറ്റ് ഗൗണിനു ലഭിച്ചത്. ഡയാനയുടെ വസ്ത്രത്തിനു ലഭിക്കുന്ന ഏറ്റവും കൂടിയ ലേലത്തുകയാണിത്. ന്യൂയോര്‍ക്കിലെ സോത്തെബൈയാണു ലേലം സംഘടിപ്പിച്ചത്.

വെയ്ല്‍സ് രാജകുമാരിയായിരുന്ന ഡയാന 1991-ലെ ഔദ്യോഗിക ചിത്രത്തില്‍ ധരിച്ചിരുന്നത് ഈ ഗൗണാണ്. വിക്ടര്‍ എഡല്‍സ്റ്റീന്‍ ഡിസൈന്‍ ചെയ്ത ഈ വസ്ത്രമണിഞ്ഞ് വാനിറ്റി ഫെയറിന്‍റെ ഫോട്ടൊഷൂട്ടിലും ഡയാന പങ്കെടുത്തിരുന്നു. ഡയാനയുടെ അവസാന ഫോട്ടൊഷൂട്ടിൽ അണിഞ്ഞിരുന്ന ഈ വസ്ത്രം ദി വണ്‍ എന്ന ടൈറ്റിലിലാണ് ലേലത്തിനു വച്ചിരുന്നത്. 

നേരത്തെയും ഡയാനയുടെ വസ്ത്രങ്ങള്‍ക്കു ലേലത്തില്‍ വന്‍തുക ലഭിച്ചിട്ടുണ്ട്. സ്വന്തം വസ്ത്രങ്ങള്‍ ലേലം ചെയ്തു ലഭിച്ച തുക ക്യാന്‍സര്‍, എയ്ഡ്‌സ് രോഗികളുടെ ചികിത്സയ്ക്കായി ഡയാന വിനിയോഗിച്ചിട്ടുമുണ്ട്.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video