Short term stay and care for senior citizens
Short term stay and care for senior citizens Freepik
Lifestyle

മുതിര്‍ന്നവര്‍ക്ക് ഹ്രസ്വകാല താമസ സൗകര്യം

കൊച്ചി: മുതിർന്നവർക്ക് പരമാവധി സംരക്ഷണവും ശ്രദ്ധയും നല്‍കുന്ന അതുല്യ സീനിയര്‍ കെയര്‍ അവര്‍ക്ക് ഹ്രസ്വകാല താമസത്തിനുള്ള സൗകര്യവുമൊരുക്കുന്നു. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വിശ്രമത്തിന് ഏറ്റവും അനുയോജ്യമായ പദ്ധതിയാണിത്. കൂടാതെ അവധിക്കാലത്ത് കുടുംബാംഗങ്ങള്‍ യാത്ര ചെയ്യാന്‍ പദ്ധതിയിടുമ്പോള്‍ മുതിർന്നവരെ സുരക്ഷിതമായ കരങ്ങളില്‍ ഏല്‍പ്പിക്കാനുമാകും.

ശസ്ത്രക്രിയയ്ക്കുശേഷം സുഖം പ്രാപിച്ചുവരുന്ന വ്യക്തികളുടെ ആവശ്യങ്ങളെ നിറവേറ്റുന്നതിനുള്ള പൂര്‍ണ സൗകര്യങ്ങളുള്ള സംവിധാനമാണ് അതുല്യ വാഗ്ദാനം ചെയ്യുന്നത്. കെയര്‍ഗിവേഴ്സിന്‍റെയും ആരോഗ്യരംഗത്തെ പ്രൊഫഷണലുകളുടെയും ആത്മാര്‍പ്പണത്തോടെയുള്ള സേവനം ഓരോ അന്തേവാസിക്കും ലഭിക്കുമെന്ന് ഉറപ്പുവരുത്തുന്നു. ഈ കാലയളവില്‍ ആവശ്യമായ കെയറും പിന്തുണയും നല്‍കുന്നത് പല കുടുംബങ്ങള്‍ക്കും ബുദ്ധിമുട്ടാണ്.

ജോലിയുള്ള മക്കള്‍ അല്ലെങ്കില്‍ എല്ലാ സമയത്തും കെയര്‍ഗിവര്‍മാരുടെ സാന്നിധ്യമില്ലായ്മ പോലുള്ള വസ്തുതകള്‍ പ്രിയപ്പെട്ട മുതിർന്നവര്‍ക്ക് ആവശ്യമായ കെയര്‍ ഉറപ്പാക്കുന്നതില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. അതുല്യ സീനിയര്‍ കെയറില്‍ മുതിര്‍ന്നവര്‍ സുരക്ഷിതമായും സ്വാസ്ഥ്യമായും സുഖപ്പെടുന്നതിന് ആവശ്യമായ ശ്രദ്ധയും പരിചരണവും നല്‍കുന്നു. മെഡിക്കേഷന്‍ മാനെജ്മെന്‍റ്, ഫിസിക്കല്‍ തെറാപ്പി എക്സര്‍സൈസ് എന്നിവയ്ക്കായി ഒരു സ്പെഷ്യല്‍ ടീമും അതുല്യയിലുണ്ട്.

താമസക്കാര്‍ക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ തുറന്നുപറഞ്ഞ് അതനുസരിച്ചുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതില്‍ അതുല്യ എന്നും പ്രതിജ്ഞാബദ്ധമാണ്. 24 മണിക്കൂര്‍ സുരക്ഷയും നിരീക്ഷണവും അതിസൂക്ഷ്മതയോടെ നടപ്പിലാക്കിയിട്ടുള്ളതിനാല്‍, മുതിർന്നവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും അങ്ങേയറ്റം മുന്‍ഗണനയാണ് ലഭിക്കുന്നത്. താമസക്കാര്‍ക്ക് ഉല്ലാസപ്രവൃത്തികളില്‍ ഏര്‍പ്പെടുകയും സൗഹാർദം വളര്‍ത്തുകയും അവരുടെ ജീവിതാനുഭവം നിറവേറ്റുകയും ചെയ്യുന്നതിലൂടെ ഒരു സമൂഹം എന്നൊരു ബോധം അവരില്‍ ഉണ്ടാകുകയും ചെയ്യുന്നു.

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു

വ്യക്തിഹത്യ നടത്തി; ശോഭാ സുരേന്ദ്രന്‍റെ പരാതിയിൽ ടി.ജി. നന്ദകുമാറിനെ ചോദ്യം ചെയ്തു

പരാതിക്കാരിയെ തടഞ്ഞു; മൂന്നു രാജ്ഭവൻ ജീവനക്കാർക്കെതിരേ കേസ്

ഈരാറ്റുപേട്ടയിൽ 16 കാരനെ കൊലപ്പെടുത്താൻ ശ്രമം; 3 പേർ അറസ്റ്റിൽ