കടിച്ച പാമ്പിനെ രണ്ട് തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ 
Lifestyle

കടിച്ച പാമ്പിനെ രണ്ട് തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ; പാമ്പ് ചത്തു

പാമ്പ് കടിയേറ്റാൽ പാമ്പിനെ തിരിച്ചു കടിച്ചാൽ ജീവൻ രക്ഷിക്കാനാകുമെന്ന് വിശ്വസിക്കുന്നതിന്‍റെ ഭാഗമായാണ് സന്തോഷ് പാമ്പിനെ തിരിച്ച് കടിച്ചത്.

നീതു ചന്ദ്രൻ

പറ്റ്ന: ബിഹാറിൽ കടിച്ച പാമ്പിനെ തിരിച്ച് രണ്ടു തവണ തിരിച്ച് കടിച്ച് റെയിൽവേ ജീവനക്കാരൻ. ഉടൻ ചികിത്സ ലഭ്യമാക്കിയതിനാൽ യുവാവിന്‍റെ ജീവൻ രക്ഷപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പാമ്പ് ചത്തു. രജോലിയിലാണ് സംഭവം. റെയിൽവേ ജീവനക്കാരനായ സന്തോഷ് ട്രെയിനിൽ കടന്ന് ഉറങ്ങവേ ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്.

പാമ്പിന്‍റെ കടിയേറ്റ് ഉണർന്ന ഉടനെ സന്തോഷ് പാമ്പിനെ രണ്ടു തവണ തിരിച്ചു കടിച്ചു. പാമ്പ് കടിയേറ്റാൽ പാമ്പിനെ തിരിച്ചു കടിച്ചാൽ ജീവൻ രക്ഷിക്കാനാകുമെന്നും അതോടെ വിഷം പാമ്പിന്‍റെ ദേഹത്തേക്ക് തന്നെ തിരിച്ചു പോകുമെന്നും വിശ്വസിക്കുന്നതിന്‍റെ ഭാഗമായാണ് സന്തോഷ് പാമ്പിനെ തിരിച്ച് കടിച്ചത്.

സന്തോഷിനെ ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് രജോലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി. ഏതിനം പാമ്പാണ് കടിച്ചതെന്ന് വ്യക്തമല്ല.

ഓപ്പറേഷൻ സിന്ദൂർ രാജ‍്യത്തെ ഓരോ പൗരന്‍റെയും അഭിമാനമായി മാറിയെന്ന് പ്രധാനമന്ത്രി

ഒസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ്

ഇന്ത‍്യൻ ടീം പരിശീലകനായി ലക്ഷ്മൺ എത്തില്ല, ഗംഭീർ തുടരും; മാധ‍്യമ വാർത്തകൾ തള്ളി ബിസിസിഐ

'അൻവർ വേണ്ടേ വേണ്ട'; ബേപ്പൂരിൽ പി.വി. അൻവറിനെതിരേ ഫ്ലെക്സ് ബോർഡുകൾ

സംവരണ നയത്തിനെതിരായ പ്രതിഷേധം; ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടു തടങ്കലിൽ