മുംബൈ: ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ് ഗൃഹോപകരണ നിർമാതാക്കളായ വി-ഗാർഡ് ഇൻഡസ്ട്രീസ് പുതിയ പ്രീമിയം ബിഎൽഡിസി ഹൈസ്പീഡ് ഫാനായ എൻസൈറ്റ്-ജി അവതരിപ്പിച്ചു.
സാധാരണ ഇൻഡക്ഷൻ ഫാനുകളിൽനിന്ന് ബിഎൽഡിസി ഫാനുകളിലേക്കുള്ള മാറ്റം രാജ്യത്തിൽ വളരെ വേഗത്തിലാണു നടക്കുന്നത്. ആകർഷണീയതയും കാര്യക്ഷമതയും ഇത്തരം ഫാനുകളെ കൂടുതലാളുകൾക്ക് പ്രിയപ്പെട്ടതാക്കുന്നു.
ഇൻസൈറ്റ്-ജി ഫാനുകൾ 12 നിറങ്ങളിൽ ലഭ്യമാണ്. 5 സ്റ്റാർ റേറ്റിങ്ങും 5 വർഷത്തെ വാറന്‍റിയും ലഭിക്കും. 35 വാട്ട് വൈദ്യുതി മാത്രമാണ് ഉപയോഗിക്കുന്നത്. വൈദ്യുതി ബില്ലിൽ പ്രതിവർഷം ശരാശരി 1518 രൂപ വരെ ലാഭം കിട്ടാമെന്നാണ് കമ്പനി പറയുന്നത്.
370 ആർപിഎം മോട്ടോർ, പെട്ടെന്ന് വൃത്തിയാക്കാൻ സഹായിക്കുന്ന ഡസ്റ്റ് റിപ്പല്ലന്‍റ് കോട്ടിങ്, ശൈത്യകാലത്ത് ഉപയോഗിക്കാവുന്ന റിവേഴ്സ് മോഡ്, ടൈമർ സംവിധാനത്തോടു കൂടിയ റിമോട്ട് കൺട്രോൾ തുടങ്ങിയവ ഇതിന്‍റെ സവിശേഷതകളാണ്. ബൂസ്റ്റ്, ബ്രീസ്, സ്റ്റാൻഡേർഡ്, കസ്റ്റം മോഡുകളിൽ ഫാൻ പ്രവർത്തിപ്പിക്കാം.