50 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കണ്ടന്‍റ് ക്രിയേറ്ററായി, തോറ്റുപോകുമെന്ന് പേടിച്ചു

 
Lifestyle

"50 ലക്ഷം രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കണ്ടന്‍റ് ക്രിയേറ്ററായി, തോറ്റുപോകുമെന്ന് പേടിച്ചു"

വലിയ ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കുന്നത് മണ്ടത്തരമാണെന്ന് പലരും തന്നോട് പറഞ്ഞിരുന്നു

Manju Soman

പുതിയ ലോകത്തെ പ്രധാന കരിയറാണ് കണ്ടന്‍റ് ക്രിയേഷൻ. നിരവധി പേരാണ് പഠിച്ചു നേടിയ ജോലി ഉപേക്ഷിച്ച് കണ്ടന്‍റ് ക്രിയേഷനിലേക്ക് ചുവടുമാറ്റിയത്. ഇപ്പോൾ 50 ലക്ഷം ശമ്പളമുള്ള ജോലി നിർത്തി കണ്ടന്‍റ് ക്രിയേറ്ററായതിനേക്കുറിച്ച് തുറന്നു പറയുകയാണ് സാന്യ ബദ്ര. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയായിരുന്നു തുറന്നു പറച്ചിൽ.

വലിയ ശമ്പളമുള്ള കോർപ്പറേറ്റ് ജോലി ഉപേക്ഷിക്കുന്നത് മണ്ടത്തരമാണെന്ന് പലരും തന്നോട് പറഞ്ഞിരുന്നു എന്നാണ് സാന്യ വ്യക്തമാക്കുന്നത്. ജോലി ഉപേക്ഷിക്കുന്നതിൽ തനിക്ക് പേടിയുണ്ടായിരുന്നു. എന്നാൽ ഇതിലൂടെ തനിക്ക് തന്‍റെ സ്വപ്നം എത്തിപ്പിടിക്കാനെയന്നും താൻ നേടിയെടുത്ത കരിയറിൽ അഭിമാനമുണ്ടെന്നും സാന്യ പറയുന്നു.

വർഷം 50 ലക്ഷം രൂപ ശമ്പളമുള്ള ജോലി വിടുന്ന ദിവസം ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു. എന്‍റെ ചുറ്റുമുള്ളവരെല്ലാം ഞാൻ വലിയ തെറ്റാണ് ചെയ്യുന്നത് എന്നു കരുതി. എന്തിനാണ് ഇത്ര ശമ്പളമുള്ള സുരക്ഷിതമായ ജോലി ഉപേക്ഷിക്കുന്നത്‍? കണ്ടന്‍റ് ക്രിയേഷൻ യഥാർഥ കരിയറല്ല? ഇതൊക്കെ നടക്കുമോ? എന്നായിരുന്നു ചോദ്യം. സത്യം പറഞ്ഞാൽ എന്‍റെ തലയിലും ഇതേ ചോദ്യങ്ങളായിരുന്നു. - സാന്യ പറഞ്ഞു.

ജോലി ഉപേക്ഷിച്ചപ്പോൾ തനിക്ക് അരക്ഷിതാവസ്ഥയുണ്ടായി എന്നാണ് അവർ പറയുന്നത്. മികച്ച ശമ്പളവും സ്ഥിരതയും സ്ഥാനവുമെല്ലാം ഉപേക്ഷിച്ച് ഒന്നിൽ നിന്ന് എല്ലാം തുടങ്ങേണ്ടിവന്നു. എല്ലാ പ്രതിസന്ധിയിലും തനിക്കുള്ള താൽപ്പര്യമാണ് തന്നെ മുന്നോട്ടു നയിച്ചത്. ഒരു ഫോണും ഒരു സ്വപ്നവുമായി ഒരുപാട് വിശ്വാസത്തോടെ താൻ മുന്നോട്ടുപോയി. പലപ്പോഴും തന്‍റെ മനസിൽ സംശയങ്ങളുണ്ടായിരുന്നു. എന്നാൽ കണ്ടന്‍റുണ്ടാക്കുന്നതിൽ സ്ഥിരത പുലർത്തി. പുതിയത് പഠിക്കുകയും പരീക്ഷണങ്ങൾ നടത്തുകയും സ്വയം മെച്ചപ്പെടുത്തുകയും ചെയ്തെന്നും സാന്യ കൂട്ടിച്ചേർത്തു.

ഇന്ന് എനിക്ക് അഭിമാനത്തോടെ പറയാം ഞാൻ ഒരു കണ്ടന്‍റ് ക്രിയേറ്ററാണെന്നും. എല്ലാം പെർഫകറ്റ് ആയതുകൊണ്ടല്ല. ഓരോ ദിവസവും ഞാൻ എഴുന്നേൽക്കുന്നത് ഞാൻ നിർമിച്ചെടുത്ത ജീവിതത്തേക്കുറിച്ചുള്ള എക്സൈറ്റ്മെന്‍റിലൂടെയാണ്. - സാന്യ പറഞ്ഞു. ട്രാവൽ വ്ലോഗറായ സാന്യയ്ക്കും ഒന്നര ലക്ഷത്തിൽ അധികം ഫോളോവേഴ്സുണ്ട്.

സ്കൂളുകളിൽ താൽക്കാലിക അധ്യാപക നിയമനങ്ങൾക്കും ഇനി കെ-ടെറ്റ് നിർബന്ധം; ഉത്തരവിറക്കി പൊതു വിദ്യാഭ്യാസ വകുപ്പ്

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് മുകളിലേക്ക് മരം കടപുഴകി വീണു

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം സംഘടനകൾ

പ്രായമായെന്ന് ആക്ഷേപിക്കുന്നവരേ, അവഗണിക്കപ്പെട്ടവരുടെ ശബ്ദമായി ഈ മനുഷ്യൻ എന്നുമുണ്ടാവും; പിണറായിക്ക് പിറന്നാളാശംസയുമായി റിയാസ്

സിബിഎസ്ഇ പുനര്‍മൂല്യനിര്‍ണയ വിവാദം; റിപ്പോർട്ട് തേടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി