.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
പുസ്തകപരിചയം | വി.കെ. സഞ്ജു
കപിലവസ്തുവിലെ കൊട്ടാരമുറ്റത്ത് ലൗകികസുഖങ്ങളെല്ലാമഴിച്ചു വച്ച്, രോഗപീഡകളിൽനിന്നും വാർധക്യത്തിൽനിന്നും മരണത്തിൽനിന്നുമുള്ള മുക്തിമാർഗം തേടിയിറങ്ങിയ ഗൗതമൻ. മഹാരാജാവായ ശുദ്ധോദനനെയും മഹാറാണി മായാദേവിയെയും ജീവിത സഖി യശോധരയെയും പിഞ്ചുമകൻ രാഹുലനെയും ഇരുട്ടത്തുപേക്ഷിച്ച് അന്തപ്പുരം വിട്ടിറങ്ങിയ സിദ്ധാർഥ രാജകുമാരൻ... അവിടം മുതൽ ബോധിവൃക്ഷച്ചുവട്ടിലെ ബോധോദയവും തുടർന്നുള്ള പ്രബോധനങ്ങളുമെല്ലാം പലവുരു വായിച്ചും കേട്ടും അറിഞ്ഞവർക്കു മുന്നിലേക്കാണ് തയ്യുള്ളതിൽ രാജന്‍റെ 'നിർവാണം' എന്ന നാടകം അരങ്ങ് നിറയ്ക്കുന്നത്.
മലയാളം, ഹിന്ദി, കന്നഡ, തമിഴ്, സംസ്കൃതം, ഇംഗ്ലിഷ് എന്നിങ്ങനെ ആറു ഭാഷകളിലായി NIRVANA എന്ന പേരിൽ ഒരൊറ്റ പുസ്തകം. ഭാഷാ വൈവിധ്യത്തിന്‍റെ സമൃദ്ധ സമ്മേളനം എന്നതിലുപരി, സിദ്ധാർഥ ഗൗതമന്‍റെ നിർവാണ യാത്രയെ കൂടുതൽ മാനുഷികവും യുക്തിസഹവും രാഷ്ട്രീയവുമായി പുനർവായിക്കാനുള്ള ഉദ്യമം എന്ന നിലയിലാണ് 'നിർവാണം' ശ്രദ്ധയർഹിക്കുന്നത്.
ഗൗതമനെ അസ്വസ്ഥനാക്കിയ രോഗപീഡകളുടെയും വാർധക്യദൈന്യങ്ങളുടെയും പുനരാഖ്യാനങ്ങൾ വർത്തമാനകാലത്തിലേക്ക് കൂടി പ്രസക്തമാകുന്ന രീതിയിൽ ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. അതിനപ്പുറം രാഷ്ട്രീയ സംഘർഷങ്ങളുടെയും സമരകാഹളങ്ങളുടെയും വിഹ്വലതകളെ കൂട്ട മരണങ്ങളിലേക്ക്, അഥവാ, കൂട്ടക്കൊലകളിലേക്ക് കൂട്ടിക്കെട്ടിക്കൊണ്ടാണ് നാടകകാരൻ ഗൗതമനൊപ്പം പ്രേക്ഷകരെയും മുന്നോട്ടു നയിക്കുന്നത്.
ജനക്കൂട്ടത്തിലേക്കിറങ്ങി നടക്കുന്ന ബുദ്ധന്‍റെ മനസിൽ ഉത്തരങ്ങളുണ്ട്, അതു കണ്ടെത്തേണ്ടത് ബുദ്ധന് വഴിയൊരുക്കിയവരും ആ വഴിയേ അദ്ദേഹത്തെ അനുഗമിക്കുന്നവരും തന്നെ.
ഏതു സാഹിത്യരൂപത്തിലും എഴുത്തുകാരനു മുന്നിൽ വലിയ സാധ്യതകൾ തുറന്നിടുന്നതാണ് ബുദ്ധനിലേക്കുള്ള ഗൗതമന്‍റെ യാത്ര. വാർധക്യത്തിനും രോഗത്തിനും മരണത്തിനും പരിഹാരം തേടി സിദ്ധാർഥൻ നടത്തുന്ന യാത്ര ഏതു നാടകകാരനും വലിയ വെല്ലുവിളിയാണെന്ന് പ്രൊഫ. ജി. ശങ്കരപ്പിള്ള പോലും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ആ വെല്ലുവിളി ഏറ്റെടുക്കാനുള്ള തയ്യുള്ളതിൽ രാജന്‍റെ ശ്രമമാണ് 'നിർവാണം'.
വായനക്കാരിൽ നിന്നും കാണികളിൽനിന്ന് ഒരുപോലെ പ്രശംസ ഏറ്റുവാങ്ങിയിട്ടുള്ള ഈ കൃതിയാണ് ഇപ്പോൾ ആറു ഭാഷകളിൽ ഒറ്റ പുസ്തകമായി അനുവാചകരിലേക്കെത്തുന്നത്.
തയ്യുള്ളതിൽ രാജന്‍റെ മലയാളം നാടകത്തിന് കെ.പി. സുനിൽ കുമാർ ഇംഗ്ലിഷിലും ഡോ. ഹേന ഹിന്ദിയിലും പരിഭാഷ ചമച്ചിരിക്കുന്നു. കന്നഡയിൽ ഡോ. നാ ദാ ഷെട്ടി, തമിഴിൽ ഡോ. ടി.എം. രഘുറാം, സംസ്കൃതത്തിൽ അമ്മിണി വർഗീസ് എന്നിവരാണ് പരിഭാഷകർ. നിർവാണ: ഓർമ പ്രസിദ്ധീകരിച്ച പുസ്തകത്തിന് വില 300 രൂപ. ഫോൺ: 9846601717.