പു.ക.സ. ഭോപ്പാൽ യൂണിറ്റ് വൈക്കം സത്യാഗ്രഹ ശതാബ്‌ദി സമ്മേളനവും സാഹിത്യ പുരസ്‌കാര സമർപ്പണവും നടത്തി 
Literature

പു.ക.സ. ഭോപ്പാൽ യൂണിറ്റ് വൈക്കം സത്യാഗ്രഹ ശതാബ്‌ദി സമ്മേളനവും സാഹിത്യ പുരസ്‌കാര സമർപ്പണവും നടത്തി

നവോത്ഥാനത്തിന്റെ വർത്തമാനം എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി

ഭോപ്പാൽ: പുരോഗമന കലാസാഹിത്യ സംഘം(പു.ക.സ.) ഭോപ്പാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വൈക്കം സത്യാഗ്രഹ ശതാബ്‌ദി സമ്മേളനവും ഗോപൻ നെല്ലിക്കൽ സ്മൃതി സാഹിത്യ പുരസ്‌കാര സമർപ്പണവും നടന്നു.പു.ക.സ. ഭോപ്പാൽ യൂണിറ്റ് പ്രസിഡണ്ട് കെ.ആർ. മനോജിന്റെ അധ്യക്ഷതയിൽ ഭോപ്പാലിലെ ഹേമ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ഷാബു എസ്. ധരൻ സ്വാഗത പ്രസംഗം നടത്തി. എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനും പ്രഭാഷകനുമായ കെ. ആർ. കിഷോർ ഉദ്‌ഘാടനം നിർവഹിച്ചു. നവോത്ഥാനത്തിന്റെ വർത്തമാനം എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി.

നവോത്ഥാനം എന്നത് തുടർച്ചയായി നടക്കേണ്ട ഒരു പ്രക്രിയയാണെന്നും സാമൂഹികമായ നന്മകൾ  നിലനിർത്തുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ തുടരേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസി എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന ഗോപൻ നെല്ലിക്കലിന്റെ ഓർമ്മക്കായി പു.ക.സ. ഭോപ്പാൽ യൂണിറ്റ് കഴിഞ്ഞ ഒക്ടോബറിൽ കേരളത്തിന് പുറത്തുള്ള മലയാളികൾക്കായി അഖിലേന്ത്യാ തലത്തിൽ കഥ, കവിത രചനാ മത്സരം സംഘടിപ്പിച്ചിരുന്നു. മത്സരത്തിലെ വിജയികളായ പ്രശസ്ത പത്ര പ്രവർത്തകൻ കാട്ടൂർ മുരളിയും ചെന്നൈയിലെ സാമൂഹ്യ പ്രവർത്തകൻ സാജിദ് മുഹമ്മദും  പ്രത്യേകം ഏഴായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്‌കാരങ്ങൾ കെ. ആർ. കിഷോറിൽനിന്നും ഏറ്റു വാങ്ങി.

ലയം മാസികയുടെ എഡിറ്റർ ജി. തുളസീധരൻ ഗോപൻ നെല്ലിക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽനിന്നും ഒന്നാംറാങ്ക് നേടിയ സ്വാതിശ്രീ മാളവിക പിള്ളയെ ആദരിച്ചു. പെയിന്റിംഗ്, പ്രസംഗ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടന്നു.മലയാളം മിഷൻ അധ്യാപികാ അധ്യാപകന്മാരുടെ നാടൻപാട്ടും

വിദ്യാർത്ഥികളുടെ കാവ്യനൃത്താവിഷ്കാരവും അരങ്ങേറി. ഭോപ്പാലിലെ കലാസാംസ്കാരിക സംഘടനകളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഹേമ സ്‌കൂൾ മുൻ പ്രിൻസിപ്പൽ ഉഷ വിശ്വനാഥൻ നന്ദി പറഞ്ഞു.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ

വിവാഹ വീട്ടിലേക്ക് പുറപ്പെട്ട കാർ മതിലിലേക്ക് ഇടിച്ചു കയറി; പ്രതിശ്രുത വരൻ അടക്കം 8 പേർ മരിച്ചു