Roof top cafe garden library, Rajagiri 
Literature

'വായനയുടെ രുചി' നുകരാൻ രാജഗിരിയിൽ റൂഫ്‌ടോപ് ഗാർഡൻ കഫേ ലൈബ്രറി

ആവി പറക്കുന്ന ചായക്കപ്പിന്‍റെ രൂപത്തിലുള്ള ബുക്ക് ഷെൽഫുകൾ ആകർഷകം

കളമശേരി: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിൽ, നിലവിലെ വിസ്മയമായ ഫാ. മോസസ് ലൈബ്രറിക്ക് സമവ്യാപ്തമായി പുതിയ റൂഫ്‌ടോപ് ഗാർഡൻ കഫേ ലൈബ്രറി ആരംഭിച്ചു. ആവി പറക്കുന്ന ചായയുടെയും ശീതള പാനീയങ്ങളുടെയും അകമ്പടിയോടെ കളമശേരിയിലെയും സമീപ പ്രദേശങ്ങളിലെയും കാഴ്ചകൾ ആസ്വദിച്ച് വായനയെ ഇനി നുകരാം.

ആവി പറക്കുന്ന ചായക്കപ്പിന്‍റെ രൂപത്തിലുള്ള ബുക്ക് ഷെൽഫുകൾ തന്നെ വളരെയധികം ആകർഷണീയതയുള്ളതാണ്.

Roof top cafe garden library, Rajagiri

ഒരു കപ്പ് ചായയുടെ മധുരം നുകരുന്നതിനോടൊപ്പം വിദ്യാർഥികളുടെ സർഗാത്മകവും ക്രിയാത്മകവുമായ ചിന്തകൾ ചർച്ച ചെയ്യുവാനും കേവലം അക്കാഡമിക് വായനക്കിപ്പുറം നവമായ വായനാനുഭവും സൃഷ്ടിക്കാനും പരമ്പരാഗത ലൈബ്രറി ഇടങ്ങളിൽ നിന്നും വേറിട്ടൊരു മാതൃക നിർമിക്കാനും ഈ പുതിയ വിജ്ഞാന സംരംഭത്തിനാൽ സാധ്യമാകും.

രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്സിൽ വച്ചു നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ റവ. ഫാ. ഡോ. സാജു മാടവനക്കാട് ലൈബ്രറി ഉത്‌ഘാടനം ചെയ്തു. റവ. ഫാ. ഡോ. ഷിന്‍റോ ജോസഫ് ,അസിസ്റ്റന്‍റ് ഡയറക്ടർ, വിജേഷ് പി വി,ലൈബ്രേറിയൻ, നീതുമോഹനൻ ഹെഡ് ലൈബ്രറി സയൻസ്, എന്നിവർ ഗാർഡൻ കഫെ ലൈബ്രറിയുടെ പ്രവർത്തനത്തെക്കുറിച്ച് സംസാരിച്ചു.

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

ഡൽഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു; ജയ്‌പുരിലിറക്കി

അധിക നികുതി ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണി; പ്രതികരണവുമായി ചൈന

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു