ഇംഗ്ലീഷ് സാഹിത്യത്തിൽ പുതിയ പാത തെളിച്ച് മലയാളിയുടെ നോവൽ 
Literature

ഇംഗ്ലീഷ് സാഹിത്യത്തിൽ പുതിയ പാത തെളിച്ച് മലയാളിയുടെ നോവൽ

The Soldier of Wellington - പ്രണയത്തിന്‍റെ ആർദ്രത, ത്രില്ലറിന്‍റെ 'ചിൽ', കുറ്റാന്വേഷണത്തിന്‍റെ ആവേശം

ഇന്ത്യൻ - ഇംഗ്ലീഷ് സാഹിത്യത്തിൽ പുതിയ പാത തെളിച്ച് മലയാളിയുടെ നോവൽ The Soldier of Wellington.

മലയാളിയായ ആനന്ദ് പഞ്ചാബിയായ പ്രീതി കൗറിനെ കണ്ടു മുട്ടുന്നിടത്താണ് The Soldier of Wellington ന്‍റെ കഥ ആരംഭിക്കുന്നത്. ആനന്ദിനും പ്രീതിക്കും പൊതുവായി ഒന്നുമില്ല- നാടോ ഭാഷയോ തൊഴിലോ ഒന്നും.

പ്രീതി ആർമി ഉദ്യോഗസ്ഥയാണ് ആനന്ദിന്‍റെ ഇഷ്ടം അഭിഭാഷകൻ ആകാനാണ്. എന്നാൽ ആനന്ദും പ്രീതിയും വ്യത്യസ്‌ഥതകളെ തീവ്ര സ്നേഹം കൊണ്ട് മറി കടക്കുന്നു.

ഇംഗ്ലീഷ് സാഹിത്യത്തിൽ പുതിയ പാത തെളിച്ച് മലയാളിയുടെ നോവൽ

യുഎഇ യിൽ ജീവിക്കുന്ന തിരുവനന്തപുരം സ്വദേശി അർജുൻ മോഹനാണ് The Soldier of Wellington എന്ന നോവലിന്‍റെ സ്രഷ്ടാവ്. യുഎഇയിൽ ഒരു വൻകിട കോർപ്പറേറ്റ് കമ്പനിയുടെ സിഇഒ കൂടിയാണ് ഈ നാൽപ്പത്തിരണ്ടുകാരൻ.

പ്രീതിയുമായി ഇഷ്ടത്തിലായ ശേഷം ആനന്ദിന്‍റെ ജീവിതം ഒരു സിനിമാക്കഥ പോലെ മാറി മറിയുന്നു. കൂണൂർ, കൽക്കട്ട, ഡൽഹി, പാകിസ്താൻ തുടങ്ങിയ ഇടങ്ങളിലാണ് കഥ നടക്കുന്നത്. ഇന്ത്യ - പാക്കിസ്ഥാൻ ബന്ധവും സൈനിക ഉദ്യോഗസ്ഥരുടെ ജീവിതവുമെല്ലാം കഥയുടെ ഇതിവൃത്തത്തിന്‍റെ ഭാഗമാണ്.

രണ്ടു പേരുടെ സ്നേഹ ബന്ധത്തിൽ നിന്നും രണ്ടു രാജ്യങ്ങളുടെ വിഷയമായി കഥ പുരോഗമിക്കവേ, ഓരോ അധ്യായത്തിൽ നിന്നും അടുത്തതിലേക്ക് കഥാകാരൻ വായനക്കാരെ അനായാസം കൂട്ടിക്കൊണ്ടു പോകുന്നു. ഒരു പ്രണയകഥയ്ക്ക് വേണ്ട ആർദ്രതയ്ക്കൊപ്പം, ഒരു ത്രില്ലർ നൽകുന്ന ആകാംക്ഷയും ഒരു കുറ്റാന്വേഷണത്തിന്‍റെ ത്രില്ലും ഈ നോവലിലുണ്ട്. ആദ്യത്തെ രചനയിൽ ഒരു എഴുത്തുകാരന് അഭിമാനിക്കാവുന്ന കൈയടക്കവും.

Arjun Mohan

Patridge Publishing ആണ് നോവലിന്‍റെ പ്രസാധകർ. ഈ വർഷം ഏപ്രിലിൽ പുറത്തിറക്കിയ The Soldier of Wellington ആമസോണിലും, Patridge, Barnes & Noble എന്നിവയുടെ വെബ്സൈറ്റി ലും ലഭ്യമാണ്.

പോരൊഴിയാതെ കോൺഗ്രസ്

വി.ഡി. സതീശനെതിരേ കോൺഗ്രസിൽ പടയൊരുക്കം

ഓണം വാരാഘോഷം: മെട്രൊ വാർത്തയ്ക്ക് രണ്ട് പുരസ്കാരങ്ങൾ

സി.പി. രാധാകൃഷ്ണൻ അടുത്ത ഉപരാഷ്ട്രപതി

ഇന്ത്യ ഇറങ്ങുന്നു; സഞ്ജുവിന്‍റെ കാര്യത്തിൽ സസ്പെൻസ്