കെ. അണ്ണാമലൈ

 
Election

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു; ബിജെപി സീറ്റ് തരാത്തതല്ലെന്ന് കെ. അണ്ണാമലൈ

മത്സരിക്കാൻ താത്പര‍്യമില്ലെന്ന് അറിയിച്ചാൽ എങ്ങനെയാണ് നേതൃത്വം സീറ്റ് നൽകുന്നതെന്നും അണ്ണാമലൈ ചോദിച്ചു

Aswin AM

ചെന്നൈ: കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ ലിസ്റ്റ് തമിഴ്നാട് ബിജെപി പുറത്തു വിട്ടത്.

27 സീറ്റിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ‍്യാപിച്ചപ്പോൾ ബിജെപി മുൻ സംസ്ഥാന അധ‍്യക്ഷൻ കെ. അണ്ണാമൈലയുടെ പേര് ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ സീറ്റ് നൽകാത്തതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ. അണ്ണാമലൈ. തനിക്ക് സീറ്റ് തരാത്തത് അല്ലെന്നും താൻ സീറ്റ് വേണ്ടെന്ന് പറയുകയായിരുന്നുവെന്നാണ് അണ്ണാമലൈ പറയുന്നത്.

ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന കാര‍്യം നേരത്തെ തന്നെ കോർ കമ്മിറ്റിയെ അറിയിച്ചിരുന്നുവെന്നും മത്സരിക്കാൻ താത്പര‍്യമില്ലെന്ന് അറിയിച്ചാൽ എങ്ങനെയാണ് നേതൃത്വം സീറ്റ് നൽകുന്നതെന്നും അണ്ണാമലൈ ചോദിച്ചു.

ചെന്നൈ വിമാനത്താവളത്തിൽ വച്ച് മാധ‍്യമങ്ങളോട് സംസാരിക്കവെയാണ് അണ്ണാമലൈ ഇക്കാര‍്യം വെളിപ്പെടുത്തിയത്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം