നിലമ്പൂർ: ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)- 76493
എം. സ്വരാജ് (എൽഡിഎഫ്)-65061
പി.വി. അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-19946
മോഹൻ ജോർജ് (എൻഡിഎ)-8706
ലീഡ് - 11432
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക്. വോട്ടെണ്ണലിൽ ഇനി 4 റൗണ്ടുകൾ കൂടിയാണ് അവശേഷിക്കുന്നത്.
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-62175
എം.സ്വരാജ് (എൽഡിഎഫ്)-51457
പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-15694
മോഹൻ ജോർജ് (എൻഡിഎ)-6856
ലീഡ് -10718
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-66071
എം.സ്വരാജ് (എൽഡിഎഫ്)-55036
പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-16965
മോഹൻ ജോർജ് (എൻഡിഎ)-6957
ലീഡ് -11035
പതിനാല് റൗണ്ടുകൾ പൂർത്തിയാക്കി വോട്ടെണ്ണൽ.
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-58098
എം.സ്വരാജ് (എൽഡിഎഫ്)-48063
പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-14994
മോഹൻ ജോർജ് (എൻഡിഎ)-6483
ലീഡ് -10035
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-58208
എം.സ്വരാജ് (എൽഡിഎഫ്)-47705
പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-14994
മോഹൻ ജോർജ് (എൻഡിഎ)-6364
ലീഡ് -10012
തെരഞ്ഞെടുപ്പ് കമ്മിഷൻ അപ്ഡേറ്റ്
എൽഡിഎഫ് പ്രതീക്ഷ അർപ്പിച്ചിരുന്ന ബൂത്തുകളിലും കുതിച്ചു കയറി യുഡിഎഫ്. ആര്യാടൻ ഷൗക്കത്തിന്‍റെ ലീഡ് നില 8437 ആയി ഉയർന്നു.
ഷൗക്കത്തിന്‍റെ ലീഡ് തുടരുന്നു
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-48679
എം.സ്വരാജ് (എൽഡിഎഫ്)-40593
പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-13573
മോഹൻ ജോർജ് (എൻഡിഎ)-5452
ലീഡ് -8086
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-44293
എം.സ്വരാജ് (എൽഡിഎഫ്)-37077
പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-12764
മോഹൻ ജോർജ് (എൻഡിഎ)-5066
ലീഡ് -7216
പതിനൊന്ന് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വിജയം ഉറപ്പിച്ച് ആര്യാടൻ ഷൗക്കത്ത്.
നിലമ്പൂരിൽ താൻ നേടിയത് പിണറായിസത്തിനെതിരേയുള്ള വോട്ടെന്ന് പി.വി. അൻവർ.
പി.വി. അൻവർ ഒപ്പമുണ്ടായിരുന്നുവെങ്കിൽ യുഡിഎഫിന്‍റെ പ്രകടനം കുറച്ചു കൂടി മെച്ചപ്പെടുമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അൻവറിന് മുന്നിൽ യുഡിഎഫ് വാതിൽ അടച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
6585 വോട്ടുകളുടെ ലീഡുമായി പത്താം റൗണ്ടിലും യുഡിഎഫ് മുന്നേറുന്നു.
നിലമ്പൂരിൽ വ്യക്തമായ ലീഡുമായി യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു. 6585 വോട്ടുകളുടെ ലീഡാണ് നിലവിൽ ഉള്ളത്.
9 റൗണ്ടുകളിൽ ഒരു റൗണ്ടിൽ മാത്രമാണ് എൽഡിഎഫിന് ലീഡ് നേടാൻ സാധിച്ചത്. ഇതും നാമമാത്രമായ ലീഡാണ്. എൽഡിഎഫ് പ്രതീക്ഷിച്ച വോട്ടുകളിൽ വലിയ ചോർച്ചയാണ് സംഭവിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്‍റെ അവസാന റൗണ്ടുകളിൽ എൽഡിഎഫ് അനുകൂല പ്രദേശങ്ങളിലെ വോട്ടുകളാണ് എണ്ണുന്നതെങ്കിലും എൽഡിഎഫിന്‍റെ വിജയ പ്രതീക്ഷകളിൽ മങ്ങൽ വീണു കഴിഞ്ഞു.
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-35682
എം.സ്വരാജ് (എൽഡിഎഫ്)-30254
പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-10461
മോഹൻ ജോർജ് (എൻഡിഎ)-4189
ലീഡ് -5428
പോത്തുകല്ലിലെ ബൂത്തുകളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോഴും ഇടതു ക്യാംപുകളിൽ നിരാശ. ബൂത്തിൽ നിന്ന് പ്രതീക്ഷിച്ച് വോട്ട് സ്വന്തമാക്കാൻ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജിന് സാധിച്ചിട്ടില്ല.
എട്ടാം റൗണ്ട് വോട്ടെണ്ണൽ പുരോഗിമിക്കുമ്പോൾ 10,000ത്തിലധികം വോട്ടുകൾ നേടി സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-32117
എം.സ്വരാജ് (എൽഡിഎഫ്)-26543
പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-9682
മോഹൻ ജോർജ് (എൻഡിഎ)-3565
ലീഡ് -5574
വോട്ടെടുപ്പിന്‍റെ എട്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ എൽഡിഎഫിന്‍റെ കോട്ടകളിലേക്ക് നുഴഞ്ഞു കയറാനാകാതെ പി.വി. അൻവർ. എൽഡിഎഫ് അനുകൂല ബൂത്തുകളിലെ ഫലങ്ങൾ പുറത്തു വരുമ്പോൾ അൻവറിന്‍റെ വോട്ടുകളിൽ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വോട്ടെടുപ്പ് എട്ടാം റൗണ്ടിലക്ക് കടക്കുമ്പോൾ എൽഡിഎഫിന് അനുകൂലമായ ബൂത്തുകളിൽ വോട്ടെണ്ണൽ ആരംഭിക്കുന്നു. ലീഡ് നില ഉയർത്താമെന്ന് പ്രതീക്ഷിച്ച് ഇടതുപക്ഷം.
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-28344
എം.സ്വരാജ് (എൽഡിഎഫ്)-23188
പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-8961
മോഹൻ ജോർജ് (എൻഡിഎ)-3317
ലീഡ് -5156
വോട്ടെടുപ്പിന്‍റെ ആറു റൗണ്ടുകൾ പൂർത്തിയാകുമ്പോൾ ഒരിക്കൽ പോലും ലീഡ് ചെയ്യാനാകാതെ എൽഡിഎഫ്. യുഡിഎഫ് സുരക്ഷിതമായ ലീഡിലേക്ക് കുതിക്കുമ്പോൾ ഇടതു പ്രതീക്ഷകൾ പൊലിയുന്നു.
ആറു റൗണ്ടുകൾ പൂർത്തിയാകുമ്പോൾ യുഡിഎഫ് ലീഡ് 5000 കടന്നു
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-24229
എം.സ്വരാജ് (എൽഡിഎഫ്)-19472
പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-7777
മോഹൻ ജോർജ് (എൻഡിഎ)-2786
ലീഡ് -3771
ഉപതെരഞ്ഞെടുപ്പിൽ വോട്ട് വർധിപ്പിക്കാനാകാതെ എൻഡിഎ.
യുഡിഎഫ് ലീഡ് നില ഉയരുന്നു. ആര്യാടൻ ഷൗക്കത്തിന് 4434 വോട്ടുകളുടെ ലീഡ്
വോട്ടെണ്ണലിന്‍റെ ആറു റൗണ്ടുകൾ പൂർത്തിയാകുമ്പോൾ സുരക്ഷിതമായ ലീഡ് സ്വന്തമാക്കി യുഡിഎഫ്.
അഞ്ചാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വ്യക്തമായ ഭൂരിപക്ഷവുമായി യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത്. 4173 വോട്ടുകളുമായാണ് ഷൗക്കത്ത് ലീഡ് ചെയ്യുന്നത്.
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-19849
എം.സ്വരാജ് (എൽഡിഎഫ്)-16078
പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-5539
മോഹൻ ജോർജ് (എൻഡിഎ)-1646
ലീഡ് -3771
അഞ്ചാം റൗണ്ട് പൂർത്തിയാകുമ്പോൾ 3771 വോട്ടുകളുടെ ലീഡുമായി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. നിലവിലെ സാഹചര്യത്തിൽ യുഡിഎഫ് ക്യാംപുകളിൽ ആശ്വാസം.
തെരഞ്ഞെടുപ്പ് കമ്മിഷൻ അപ്ഡേറ്റ്
അഞ്ചാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഗിന്‍റെ കോട്ടകളിൽ വോട്ട് ചോർച്ച.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 2376 വോട്ടുകളുമായി മുന്നേറുന്നു.
അഞ്ചാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് കണക്കുകൂട്ടലുകൾ തെറ്റുന്നു. നിലവിൽ വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകൾ പൂർത്തിയാകുമ്പോൾ പ്രതീക്ഷിച്ച ലീഡ് സ്വന്തമാക്കാൻ ആര്യാടൻ ഷൗക്കത്തിന് സാധിച്ചിട്ടില്ല. അഞ്ചാം റൗണ്ട് പൂർത്തിയാകുമ്പോൾ 3000 വോട്ടുകളുടെ ലീഡ് നേടാൻ സാധിച്ചില്ലെങ്കിൽ യുഡിഎഫ് വിജയം അനിശ്ചിതത്വത്തിലാകും.
നാലാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കിതച്ച് യുഡിഎഫ്.
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-15335
എം.സ്വരാജ് (എൽഡിഎഫ്)-13045
പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-5539
മോഹൻ ജോർജ് (എൻഡിഎ)-1902
ലീഡ് -2290
നാലാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ വഴിക്കടവ് മൂത്തേടത്ത് പഞ്ചായത്തുകളിലെ യുഡിഎഫ് വോട്ടുകളിൽ ചോർച്ച. പി.വി. അൻവറിന്‍റെ സ്വാധീനം പ്രകടം
തെരഞ്ഞെടുപ്പ് കമ്മിഷൻ അപ്ഡേറ്റ്
വോട്ടെണ്ണൽ നാലാം റൗണ്ടിലേക്ക്
മൂന്നു റൗണ്ടുകൾ പൂർത്തിയാകുമ്പോളഅ് 1725 വോട്ടുകളുമായി യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു.
തെരഞ്ഞെടുപ്പ് കമ്മിഷൻ അപ്ഡേറ്റ്
മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 1453 വോട്ടുകളുടെ ലീഡുമായി യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു.
മൂന്നാം റൗണ്ട് വോട്ടെണ്ണൽ ആരംഭിച്ചതോടെ ആര്യാടൻ ഷൗക്കത്ത്1347 വോട്ടുകളുമായി മുന്നറുന്നു
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-11110
എം.സ്വരാജ് (എൽഡിഎഫ്)-9657
പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-4119
മോഹൻ ജോർജ് (എൻഡിഎ)-1464
രണ്ടാം റൗണ്ട് വോട്ടെണ്ണൽ
ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്)-7683
എം.സ്വരാജ് (എൽഡിഎഫ്)-6440
പി.വി.അൻവർ (സ്വതന്ത്ര സ്ഥാനാർഥി)-2866
മോഹൻ ജോർജ് (എൻഡിഎ)-1117
രണ്ടാം റൗണ്ട് വോട്ടെണ്ണലിൽ 14ൽ പത്ത് ബൂത്തുകളിലും യുഡിഎഫ് മുന്നേറുന്നു
രണ്ടാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുന്നു. നിലവിൽ 693 വോട്ടുകൾക്കാണ് യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു.
യുഡിഎഫ് നേടിയത് 3514 വോട്ട് നേടി. രണ്ടാം സ്ഥാനത്ത് എൽഡിഎഫ്. എം. സ്വരാജ് നേടിയത് 3195 വോട്ടുകളും സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ 1588 വോട്ടുകളും നേടി. എൻഡിഎ സ്ഥാനാർഥി 400 വോട്ടുകൾ നേടി. 419 വോട്ടുകളുടെ ലീഡാണ് യുഡിഎഫിനുള്ളത്. ആദ്യ റൗണ്ടിൽ യുഡിഎഫിന് പ്രതീക്ഷിച്ച ലീഡില്ല.
ആദ്യ റൗണ്ട് പൂർത്തിയാകുമ്പോൾ 524 വോട്ടുകളോടെ യുഡിഎഫിന്‍റെ ആര്യാടൻ ഷൗക്കത്ത് മുന്നേറുന്നു. പ്രതീക്ഷച്ചതിനേക്കാൾ വലിയ മുന്നേറ്റമാണ് യുഡിഎഫ് നടത്തുന്നത്.
ആദ്യ ഫല സൂചനകൾ ആര്യാടൻ ഷൗക്കത്തിന് അനുകൂലം. 178 വോട്ടിന്‍റെ ലീഡ്
തത്സമയ ലീഡ് നില ഉടൻ അറിവാകും.
വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരുന്ന സ്ട്രോക്ക് റൂം തുറന്നു. വോട്ടെണ്ണിൽ രാവിലെ 8.10ന് ആരംഭിക്കും.