മഹാരാഷ്ട്രയിൽ ഇനി പ്രതിപക്ഷ നേതാവില്ല; 60 വർഷത്തിനിടെ ഇതാദ്യം 
Election

മഹാരാഷ്ട്രയിൽ ഇനി പ്രതിപക്ഷ നേതാവില്ല; 60 വർഷത്തിനിടെ ഇതാദ്യം

28-29 സീറ്റുകളിലെങ്കിലും വിജയിച്ചാലേ പാർട്ടികൾക്ക് പ്രതിപക്ഷ നേതൃസ്ഥാനത്തിന് അർഹതയുള്ളൂ. നിർഭാഗ്യവശാൽ മഹാ വികാസ് അഘാടിയിലെ ഒരു പാർട്ടിയും ഈ അക്കം നേടിയിട്ടില്ല.

നീതു ചന്ദ്രൻ

മുംബൈ: 60 വർഷത്തിനിടെ ഇതാദ്യമായി പ്രതിപക്ഷ നേതാവില്ലാതെ മഹാരാഷ്ട്ര. പ്രതിപക്ഷ നേതാവാകാനുള്ള യോഗ്യത നേടാൻ ഇത്തവണ ഒരു പാർട്ടിക്കും നേടാൻ കഴിഞ്ഞിട്ടില്ല. വൻ പരാജയത്തിൽ നില തെറ്റിയ മഹാ വികാസ് അഘാടിക്ക് പുതിയ പ്രഹരമാകുകയാണിത്. ബിജെപി ശിവ്സേന, എൻസിപി എന്നിവർ അടങ്ങുന്ന മഹായുതി സഖ്യം 236 സീറ്റുകളാണ് നേടിയത്. ബിജെപി ഒറ്റയ്ക്ക് 132 സീറ്റുകളും ശിവ്സേന 57 സീറ്റും അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപി 41 സീറ്റും നേടി.

അതേ സമയം ഉദ്ദവ് താക്കറേയുള്ള നേതൃത്വത്തിലുള്ള ശിവ്സേന (യുബിടി) വെറും 20 സീറ്റുകളിലും കോൺഗ്രസ് 16 സീറ്റിലും ശരദ് പവാറിന്‍റെ എൻസിപി 10 സീറ്റുകളിലുമാണ് വിജയിച്ചത്. 288 സീറ്റുകളാണ് സംസ്ഥാന നിയമസഭയിൽ ആകെയുള്ളത്. അതിന്‍റെ 10 ശതമാനമെങ്കിലും അംഗസംഖ്യ ഉള്ള പാർട്ടികൾക്കേ പ്രതിപക്ഷ നേതാവാകാൻ അവകാശവാദം ഉന്നയിക്കാൻ സാധിക്കൂ.

28-29 സീറ്റുകളിലെങ്കിലും വിജയിച്ചാലേ പാർട്ടികൾക്ക് പ്രതിപക്ഷ നേതൃസ്ഥാനത്തിന് അർഹതയുള്ളൂ. നിർഭാഗ്യവശാൽ മഹാ വികാസ് അഘാടിയിലെ ഒരു പാർട്ടിയും ഈ അക്കം നേടിയിട്ടില്ല.

ശബരിമല സ്വർണമോഷണം: ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ

പി.എസ്. പ്രശാന്തിന്‍റെ സ്വത്ത് സമ്പാദനം അന്വേഷിക്കണം; വിജിലൻസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

നിധീഷ് ഓൺ ഫയർ; മഹാരാഷ്ട്ര 239ന് പുറത്ത്

റഷ‍്യയിൽ നിന്ന് ഇന്ത‍്യ എണ്ണ വാങ്ങില്ലെന്ന ട്രംപിന്‍റെ അവകാശവാദത്തിന് മറുപടിയുമായി കേന്ദ്രം

കവി ജി. ശങ്കരക്കുറുപ്പിന്‍റെ മകൾ രാധ മരിച്ചു