മോദി വന്നിട്ടും രക്ഷയില്ല; തൃശൂരിൽ പദ്മജയ്ക്ക് ഹാട്രിക് തോൽവി

 
Election

മോദി വന്നിട്ടും രക്ഷയില്ല; തൃശൂരിൽ പദ്മജയ്ക്ക് ഹാട്രിക് തോൽവി

യുഡിഎഫ് സ്ഥാനാർഥിയും തൃശൂർ മേയറുമായ രാജൻ പല്ലനാണ് മണ്ഡലത്തിൽ മുന്നേറുന്നത്.

നീതു ചന്ദ്രൻ

തൃശൂർ: തൃശൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് മൂന്നാമതും തോറ്റ് കെ. കരുണാകരന്‍റെ മകളും ബിജെപി നേതാവുമായ പദ്മജ വേണുഗോപാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചാരണം നടത്തിയിട്ടും പദ്മജയ്ക്ക് വിജയിക്കാൻ സാധിച്ചില്ല. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പദ്മജ നിലവിൽ 13,000ത്തിൽ അധികം വോട്ടുകൾക്ക് പുറകിലാണ്.

യുഡിഎഫ് സ്ഥാനാർഥിയും തൃശൂർ മേയറുമായ രാജൻ പല്ലനാണ് മണ്ഡലത്തിൽ മുന്നേറുന്നത്. സിപിഎം സ്ഥാനാർഥി ആലങ്കേട് ലീലാകൃഷ്ണനാണ് രണ്ടാം സ്ഥാനത്ത്.

2016ൽ തൃശൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി പദ്മജ മത്സരിച്ചിരുന്നു. അന്ന് വി.എസ്. സുനിൽ കുമാറാണ് വിജയിച്ചത്. 2021ൽ കോൺഗ്രസ് സ്ഥാനാർഥിയായി വീണ്ടും മത്സരിച്ചെങ്കിലും സിപിഎമ്മിന്‍റെ പി. ബാലചന്ദ്രനോട് പരാജയപ്പെട്ടു. പിന്നീടാണ് പദ്മജ ബിജെപിയിൽ ചേർന്നത്.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ