'മായാ വി' തോറ്റു; ട്രോൾമഴ വോട്ടായില്ല

 
Election

'മായാ വി' തോറ്റു; ട്രോൾമഴ വോട്ടായില്ല

കൂത്താട്ടുകുളം നഗരസഭയിലെ 26-ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു മായ

Manju Soman

കൂത്താട്ടുകുളം: സോഷ്യൽ മീഡിയ നിറഞ്ഞു കളിച്ച തെരഞ്ഞെടുപ്പാണ് കടന്നുപോയത്. അപ്രതീക്ഷിതമായി പല സ്ഥാനാർഥികളും വലിയ ചർച്ചയ്ക്കും ട്രോളുകൾക്കും കാരണമായി. കൂട്ടത്തിൽ ഒരാളായിരുന്നു മായാ വി. കൂത്താട്ടുകുളം നഗരസഭയിലെ 26-ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു മായ. പേരിന്‍റെ പ്രത്യേകതകളുടെ പേരിൽ മായ ട്രോളികളിൽ നിറഞ്ഞിരുന്നു. എന്നാൽ ട്രോളുകൾ വോട്ടാക്കാൻ മായയ്ക്ക് സാധിച്ചില്ല. യുഡിഎഫ് സ്ഥാനാർഥി പി.സി. ഭാസ്കരനോട് മായാ വി പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’ അടക്കമുള്ള ടിവി ഷോകളിലൂടെ പരിചിതയായ മായാ വി. വാസന്തി എന്ന അമ്മയുടെ പേരിന്റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേർത്തതോടെയാണു ‘മായാ വി’ ആയത്. മായയുടെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾക്ക് കാരണമായി.

മമ്മൂട്ടി നായകനായ ‘മായാവി’ സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളുമെല്ലാം ഉപയോഗിച്ചായിരുന്നു ട്രോളുകൾ. പിന്നാലെ പ്രതികരണവുമായി മായ തന്നെ രംഗത്തെത്തിയിരുന്നു. ‘ട്രോളുകളെ ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു... എന്നാലും കൊന്നിട്ട് പോടെയ്’ എന്നായിരുന്നു ട്രോളർമാർക്ക് മറുപടിയായി മായാ വി. കുറിച്ചത്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി