വളർത്തുനായ അബദ്ധത്തിൽ ട്രിഗർ വലിച്ചു; വെടിയേറ്റ യുവാവിന് പരുക്ക്
വാഷിങ്ടൺ: അമെരിക്കയിൽ വളർത്തുനായയുടെ വെടിയേറ്റ് യുവാവിന് പരുക്ക്. യുഎസിലെ മെംഫിസിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയാണ് ഉടമയെ അബദ്ധത്തിൽ വെടിവെച്ച് പരുക്കേൽപ്പിച്ചത്.
കട്ടിലിൽ കിടക്കുമ്പോൾ നായ അബദ്ധത്തിൽ തോക്കിന്‍റെ ട്രിഗർ വലിച്ച് വെടിവെയ്ക്കുകയായിരുന്നു എന്ന് യുവാവ് മൊഴി നൽകി. എന്നാല്‍ തോക്ക് കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.
വെടിയൊച്ച കേട്ട് താന്‍ ഞെട്ടിയുണര്‍ന്നെന്നും ശബ്ദം കേട്ട മുറിയിലേക്ക് ഓടിച്ചെന്നെന്നും പരുക്കേറ്റ യുവാവിന്‍റെ സുഹൃത്തുക്കളിലൊരാള്‍ പൊലീസിനോട് പറഞ്ഞു. സംഭവശേഷം തോക്ക് അവിടെ നിന്ന് മാറ്റിയതായും നായയും ഉടമയും സുഖമായിരിക്കുന്നതായും സുഹൃത്ത് വെളിപ്പെടുത്തി.