ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വിദ്യാരംഭവും നവരാത്രി ആഘോഷവും ഞായറാഴ്ച 
Bhopal

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വിദ്യാരംഭവും നവരാത്രി ആഘോഷവും ഞായറാഴ്ച

വിദ്യാരംഭത്തിന് പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് നേതൃത്വം നൽകും.

Megha Ramesh Chandran

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷന്‍റെ കീഴിലുള്ള സാംസ്‌കാരിക - ഉത്സവ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഞായറാഴ്ച വിദ്യാരംഭവും നവരാത്രി ആഘോഷവും നടത്തും. ഞായറാഴ്ച പുലർച്ചെ അഞ്ചര മുതൽ കാലത്ത് 9 മണി വരെയാണ് വിദ്യാരംഭ ചടങ്ങുകൾ നടത്തുന്നത്.

വിദ്യാരംഭത്തിന് പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് നേതൃത്വം നൽകും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ 9 മുതൽ 12.30 വരെ സംഗീതാർച്ചനയും, ക്ലാസിക്കൽ ഡാൻസും അരങ്ങേറും.

വൈകുന്നേരം നാലു മണി മുതൽ അഞ്ചു വരെ ചെണ്ടമേളവും അഞ്ചു മണി മുതൽ രാത്രി പത്തു മണി വരെ തിരുവാതിര മത്സരവും നടത്തുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് അറിയിച്ചു.

ഇന്ത്യൻ അസോസിയേഷൻ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന വിദ്യാരംഭത്തിൽ പങ്കെടുക്കുന്നതിന് വെള്ളിയാഴ്ചക്കകം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി ബന്ധപ്പെടേണ്ട നമ്പർ - 06 5610 845.

ബാറുടമകളിൽ നിന്ന് മാസപ്പടി; 6 എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

നേപ്പാളിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പറന്ന് 4 ഇന്ത്യൻ വിമാനങ്ങൾ

കേരളത്തിലെ നദികളുടെ ആഴം കൂട്ടണം, മണൽ നീക്കണം: ഉപരാഷ്‌ട്രപതി

കായത്തിൽ മായം; രണ്ട് പ്രമുഖ ബ്രാൻഡുകൾ നിരോധിച്ചു

2027 ഏകദിന ലോകകപ്പിൽ ശ്രേയസിന് ബാക്ക് അപ്പായി തിലക് വർമ; വൻ പദ്ധതിയുമായി സെലക്റ്റർമാർ