.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊച്ചി: തൃശൂർ ജില്ലയിലെ ഒല്ലൂർ റെയ്ൽവേ സ്റ്റേഷനിലും എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ റെയ്ൽവേ സ്റ്റേഷൻ യാഡിലും ട്രാക്ക് നവീകരണം നടത്തുന്നതിനാല്‍ ട്രെയ്ന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
ഷൊര്‍ണൂരില്‍ നിന്നു രാവിലെ 3.30നു പുറപ്പെടുന്ന ഷൊര്‍ണൂര്‍ ജംക്ഷന് - എറണാകുളം എക്സ്പ്രസ് (06017) 22, 29 തീയതികളില്‍ റദ്ദാക്കി. ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്സ്പ്രസ് (16127) 21, 28 തീയതികളില്‍ ചാലക്കുടിക്കും ഗുരുവായൂരിനുമിടെ സര്‍വീസ് നടത്തില്ല. ഗുരുവായൂരില്‍ നിന്നു രാവിലെ 3.25നു പുറപ്പെടേണ്ട ഗുരുവായൂര്‍ - തിരുവനന്തപുരം എക്സ്പ്രസ് (16341) 22, 29 തീയതികളില്‍ എറണാകുളം ജംക്ഷനില്‍ നിന്നു രാവിലെ 5.20ന് സര്‍വീസ് തുടങ്ങും. തിരുവനന്തപുരം - ഗുരുവായൂര്‍ എക്സ്പ്രസ് (16342) 21, 28 തീയതികളില്‍ എറണാകുളം ജംക്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.
ഗുരുവായൂര്‍ - പുനലൂര്‍ എക്സ്പ്രസ് (16328) 21, 28 തീയതികളില്‍ ഗുരുവായൂരില്‍ നിന്നു 45 മിനിറ്റ് വൈകി പുറപ്പെടും. അജ്മീര്‍ - എറണാകുളം മരുസാഗര്‍ എക്സ്പ്രസ് (12978) 20, 27 തീയതികളില്‍ തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. മൈസൂരു ജംക്ഷന് - കൊച്ചുവേളി എക്സ്പ്രസ് (16315) 21, 28 തീയതികളില്‍ രണ്ടു മണിക്കൂര്‍ വൈകി മാത്രമേ മൈസൂരുവില്‍ നിന്നു യാത്ര തുടങ്ങൂ.