Representative image 
Crime

തൃശൂരിൽ 2 മണിക്കൂറിനിടെ 2 പേർ കുത്തേറ്റു മരിച്ചു

മരിച്ചവരിൽ ഒരാൾ കാപ്പ കേസിലെ പ്രതി. രണ്ടാമത്തെ കൊലപാതകം കുമ്മാട്ടി ആഘോഷത്തിനിടെ.

തൃശൂർ: തൃശൂർ ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിൽ ബുധനാഴ്ച വൈകിട്ട് രണ്ട യുവാക്കൾ കുത്തേറ്റു മരിച്ചു.

മൂർക്കനിക്കരയിലെ കുമ്മാട്ടി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിലാണ് ഒരു കൊലപാതകം നടന്നത്. ഇരുപത്തെട്ടുകാരനായ മുളയം സ്വദേശി അഖിലാണ് മരിച്ചത്. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിൽ.

കണിമംഗലം റെയിൽവേ ട്രാക്കിനു സമീപത്തായിരുന്നു മറ്റൊരു കൊലപാതകം. പൂത്തോൾ സ്വദേശി വിഷ്ണു എന്ന കരുണാമയൻ (25) ആണ് കൊല്ലപ്പെട്ടത്. വിവിധ ക്രിമിനൽ കേസുളിൽ പ്രതിയായ ഇയാൾ കാപ്പ ചുമത്തി നാടുകടത്തപ്പെട്ടിരുന്നു. കാലാവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന.

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

കോട്ടയത്ത് പള്ളിയുടെ മേൽക്കൂരയിൽ നിന്നും വീണ് 58 കാരൻ മരിച്ചു

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര

ഉപരാഷ്‌ട്രപതി കൊച്ചിയിൽ; കേരള സന്ദർശനം രണ്ടു ദിവസം | Video

വിവാഹ അഭ‍്യർഥന നിരസിച്ചു; വനിതാ ഡോക്റ്റർക്ക് സഹപ്രവർത്തകന്‍റെ മർദനം