പ്രതി - സിസിടിവി ദൃശ്യം screenshot
Crime

ആലുവയിൽ വീണ്ടും ക്രൂര പീഡനം: 8 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് മലയാളി

വ്യാഴാഴ്ച പുലർച്ചെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്

കൊച്ചി: ആലുവ ചാത്തൻപുറത്ത് അതിഥി തൊഴിലാളികളുടെ മകളായ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ മലയാളിയായ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതി കൊച്ചി സ്വദേശിതന്നെയാണെന്നാണ് കണ്ടെത്തൽ. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും ആളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് രക്തത്തിൽ കുളിച്ച നിലയിൽ, കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം പരിക്കുകളുണ്ട്.

അഥിതി തൊഴിലാളികളുടെ സമീപ വാസിയായ സുകുമാരനാണ് കേസിലെ ദൃക്സാക്ഷി. രാത്രി 2 മണിയോടെ ശബ്ദം കേട്ട് വീടിന്‍റെ ജനലിലൂടെ നോക്കുമ്പോൾ ഒരാൾ പെൺകുട്ടിയുമായി പോവുന്നതു കണ്ട ഇയാൾ ഇടൻ പ്രദേശവാസികളെ വിളിച്ചു കൂട്ടി തെരച്ചിൽ നടത്തുകയായിരുന്നു. അന്വേഷണം തുടരുന്നതിനിടെ നഗ്നമായ നിലയില്‍ പെണ്‍കുട്ടി റോഡിലൂടെ ഓടി വരുന്നതാണ് കണ്ടതെന്നും സുകുമാരന്‍ പറഞ്ഞു.

രണ്ടാനമ്മയ്ക്ക് കുടുംബ പെൻഷന് അർഹതയില്ല: കേന്ദ്രം

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിൽ തമ്മിൽ തല്ല്

ലോക ചാംപ്യൻഷിപ്പ്: നീരജ് ചോപ്രയ്ക്ക് എട്ടാം സ്ഥാനം മാത്രം

പങ്കാളിക്ക് ഇഷ്ടമല്ല; മൂന്നു വയസുകാരിയെ അമ്മ തടാകത്തിലെറിഞ്ഞു കൊന്നു

കണ്ണൂരിൽ മണ്ണിടിഞ്ഞു വീണ് അപകടം; ഒരാൾ മരിച്ചു