വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

 

file image

Crime

വടകരയിൽ ആർജെഡി നേതാവിനെ വെട്ടി പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

ബംഗളൂരുവിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വടകര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

കോഴിക്കോട്: വടകര വില‍്യാപ്പള്ളിയിൽ ആർജെഡി നേതാവിനെ വെട്ടിപ്പരുക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ലാലു എന്ന ശ‍്യാം ലാലാണ് അറസ്റ്റിലായത്. ബംഗളൂരുവിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വടകര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം 6 മണിയോടെയായിരുന്നു സംഭവം.

വില‍്യാപ്പള്ളി കുളത്തൂർ റോഡിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുന്നതിനിടെയായിരുന്നു ആർജെഡി പ്രവർത്തകനായ എം.ടി.കെ. സുരേഷിന് വെട്ടേറ്റത്.

പരുക്കേറ്റതിനെത്തുടർന്ന് സുരേഷിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആർജെഡി യുവജന സംഘടനയുടെ പഠന ക‍്യാംപിന്‍റെ വേദി തീയിട്ട് നശിപ്പിച്ചതിന് ശ‍്യാംലാലിനെതിരേ നേരത്തെ സുരേഷ് പരാതി നൽകിയിരുന്നുവെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല.

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ

അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? മന്ത്രിമാരും പ്രതികൾ അല്ലേ? മുഖ്യമന്ത്രിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിലപാട് തേടി