Crime

വിവാഹാഭ്യർത്ഥന നിരസിച്ചു; പെൺക്കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

പെൺക്കുട്ടിയും പ്രതിയും മുൻപ് അടുപ്പത്തിലായിരുന്നു. ഇവരുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് യുവാവിന് മറ്റൊരു പെൺക്കുട്ടിയുമായി അടുപ്പം വന്നതോടെ പെൺക്കുട്ടി പിൻമാറുകയായിരുന്നു

MV Desk

ഇടുക്കി: വിവാഹാഭ്യർത്ഥന നിരസിച്ച പൊൺക്കുട്ടിയെ കൊലപ്പെടുത്താൻ ശ്രമം. ഫോർട്ടു കൊച്ചി സ്വദേശിയായ ഷാജഹാനെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ തൊടുപുഴയിലാണ് സംഭവം. നിയമ വിദ്യാർഥിയായ പെൺക്കുട്ടിയുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

പെൺക്കുട്ടിയും പ്രതിയും മുൻപ് അടുപ്പത്തിലായിരുന്നു. ഇവരുടെ വിവാഹം ഉറപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് യുവാവിന് മറ്റൊരു പെൺക്കുട്ടിയുമായി അടുപ്പം വന്നതോടെ പെൺക്കുട്ടി പിൻമാറുകയായിരുന്നു. ഇതിനിടെ വീണ്ടും ഷാജഹാൻ വിവാഹാഭ്യർത്ഥനയുമായി എത്തിയെങ്കിലും പെൺക്കുട്ടി നിരസിക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ പെൺക്കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി