പ്രതി - ക്രിസ്റ്റിൻ 
Crime

ആലുവയിൽ 8 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

2017 ൽ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിയായതോടെ നാട്ടിൽ നിന്നും മുങ്ങിയതാണ് ഇയാൾ

MV Desk

കൊച്ചി: ആലുവയിൽ 8 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം പാറശാല ചെങ്കൽ വ്ളാത്താങ്കര സ്വദേശി ക്രിസ്റ്റിൻ (36) ആണ് പിടിയിലായത്. ആലുവ ബാറിനു സമീപത്തുനിന്നാണ് അറസ്റ്റ്.

2017 ൽ വയോധികയെ പീഡിപ്പിച്ച കേസിൽ പ്രതിയായതോടെ നാട്ടിൽ നിന്നും മുങ്ങിയതാണ് ഇയാൾ. ഇയാൾ നാട്ടിൽ വന്നിട്ട് ഒന്നര വർഷത്തിലേറെയായി നാട്ടിൽ വന്നിട്ടെന്ന് നാട്ടുകാർ പറയുന്നു. ഇയാൾ കുട്ടിക്കാലം മുതൽ മോഷണകേസുകളിൽ പ്രതിയായിരുന്നു. നാട്ടിൽ ആരുമായും ചങ്ങാത്തമില്ല. വീട്ടുകാരുമായും അടുപ്പം പുലർത്താറില്ല. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോൾ വിലങ്ങൂരി രക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. പകൽ പുറത്തിറങ്ങാറില്ല. രാത്രിയിലാണ് സഞ്ചാരം.

വ്യാഴാഴ്ച പുലർച്ചെ ആലുവ ചാത്തൻപുറത്തുവച്ച് ബിഹാർ സ്വദേശികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് രക്തത്തിൽ കുളിച്ച നിലയിൽ, കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു.

ബ്രിക്സ് ഉച്ചകോടി: സസ്പെൻസിന് വിരാമം; ഷി ജിൻപിങ് ഇന്ത്യയിലെത്തും

തിരുവനന്തപുരത്ത് ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി, കസ്റ്റഡിയിൽ

ഡിവൈഡർ ചാടിക്കടക്കുന്നതിനിടെ കാറിടിച്ചു, പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

തെരഞ്ഞെടുപ്പ്: ബിജെപിക്ക് കിട്ടിയത് 1,472 കോടി രൂപ; യുഡിഎഫ് കേരളത്തിനു വേണ്ടി ചെലവഴിച്ചത് 59 കോടി രൂപ

ബ്രിക്സ് ഉച്ചകോടി; ലോകനേതാക്കൾക്കായി 500 ആഡംബര വാഹനങ്ങൾ സജ്ജം