ഭാര‍്യയുമായുള്ള ബന്ധത്തെ ചൊല്ലി തർക്കം; കുമളിയിൽ ഒരാൾക്ക് കുത്തേറ്റു, പ്രതി അറസ്റ്റിൽ 
Crime

ഭാര‍്യയുമായുള്ള ബന്ധത്തെ ചൊല്ലി തർക്കം; കുമളിയിൽ ഒരാൾക്ക് കുത്തേറ്റു, പ്രതി അറസ്റ്റിൽ

ആക്രമണത്തിൽ നെഞ്ചിനും കൈക്കും പരുക്കേറ്റ സുനിലിനെ തേനി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു

Aswin AM

ഇടുക്കി: കുമളിയിൽ ഭാര‍്യയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരുക്ക്. ചെങ്കര സ്വദേശി സുനിലിനാണ് കുത്തേറ്റത്. ആക്രമണത്തിൽ നെഞ്ചിനും കൈക്കും പരുക്കേറ്റ സുനിലിനെ തേനി മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് തമിഴ്ന്ട് കമ്പത്ത് താമസിച്ചുവരുന്ന മഹേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമളി ബസ് സ്റ്റാൻഡിൽ‌ വച്ചായിരുന്നു സുനിലിനെ മഹേശ്വരൻ കുത്തി പരുക്കേൽപ്പിച്ചത്.

ദീർഘനാളായി പിരിഞ്ഞ് കഴിയുന്ന മഹേശ്വരന്‍റെ ഭാര‍്യയും സുനിലും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. മുൻപും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിട്ടുണ്ട്. പ്രശ്നം പറഞ്ഞ് തീർക്കാനായാണ് വെള്ളിയാഴ്ച ഇരുവരും കുമളിയിലെത്തിയത്. തുടർന്ന് വാക്കേറ്റമുണ്ടാവുകയും കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് മഹേശ്വരന്‍ സുനിലിനെ കുത്തുകയായിരുന്നു. സംഭവ സമയത്ത് സമീപത്ത് ഉണ്ടായിരുന്ന ആളുകൾ ചേർന്നാണ് മഹേശ്വരനെ പിടികൂടി പൊലീസിന് കൈമാറിയത്.

മിൽമ ഉത്പന്നങ്ങൾ ഇനി ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും

ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര: ഋഷഭ് പന്ത്, ആകാശ് ദീപ് ടീമിൽ

ആകാശത്ത് ട്രാഫിക് ജാം; ഡൽഹിയിൽ നിന്നുള്ള യാത്രക്കാർക്ക് ഇൻഡിഗോയുടെ മുന്നറിയിപ്പ്

രാഹുലിന്‍റെ ആരോപണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മറുപടി; വോട്ടർ പട്ടിക സംബന്ധിച്ച് ഇതുവരെ പരാതി കിട്ടിയിട്ടില്ല

ഷായ് ഹോപ്പിന് അർധസെഞ്ചുറി; ഒന്നാം ടി20യിൽ ന‍്യൂസിലൻഡിനെതിരേ വിൻഡീസിന് ജയം