അതുൽ (26) 
Crime

പൊലീസ് പട്രോളിംഗ് സംഘത്തെ കത്തി വീശി ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു: പ്രതിയെ സാഹസികമായി പിടികൂടി

പൊലീസ് പരിശോധനക്കിടയിൽ ഇയാളെ തടഞ്ഞു നിർത്തുകയായിരുന്നു

അങ്കമാലി : പൊലീസ് പട്രോളിംഗ് സംഘത്തെ കത്തി വീശി ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച നിരവധി കേസുകളിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി. തൃശൂർ കുന്നപ്പിള്ളി പൂലാനി ഞാറ്റുവെട്ടി വീട്ടിൽ അതുൽ (26) നെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. 13 ന് സന്ധ്യയ്ക്ക് കറുകുറ്റിയിലാണ് സംഭവം. പൊലീസ് പരിശോധനക്കിടയിൽ ഇയാളെ തടഞ്ഞു നിർത്തുകയായിരുന്നു.

പൊലീസിന് നേരെ കത്തി വീശി വാഹനത്തിൽ രക്ഷപ്പെട്ട ഇയാളെ പൊലീസ് ഏറെ ദൂരം പിന്തുടർന്നാണ് സാഹസികമായി പിടികൂടിയത്. നായത്തോട് ഒരു ഷോപ്പിൽ മോഷണം നടത്തിയതിന് നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. മോഷണത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു.

കാലടി , കൊരട്ടി, അയ്യമ്പുഴ ,ചാലക്കുടി, അങ്കമാലി തുടങ്ങി സ്റ്റേഷനുകളിൽ അതുലിനെതിരെ കേസുകളുണ്ട്. സബ് ഇൻസ്പെക്ടർ എൻ.എസ് റോയി, സീനിയർ സി പി ഒ മാരായ അജിതാ തിലകൻ, ടി.എസ് അനീഷ്, വി.ബി സജീഷ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്