ഷക്കീർ സുബാൻ (മല്ലു ട്രാവലർ) 
Crime

മല്ലു ട്രാവലറിന് മുൻകൂർ ജാമ്യം

സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നു സൗദി അറേബ്യൻ യുവതിയുടെ പരാതി

MV Desk

കൊച്ചി: സൗദി പൗരയായ യുവതിയുടെ പീഡന പരാതിയിൽ യുട്യൂബർ മല്ലു ട്രാവലർ ഷാക്കിർ സുബാന് ഇടക്കാല മുൻകൂർ ജാമ്യം. സംസ്ഥാനം വിട്ടു പോകാൻ പാടില്ല, പാസ്പോർട്ട് ഹാജരാക്കണം എന്നിങ്ങനെയുള്ള ഉപാധികളോടെയാണു ഹൈക്കോടതി ജാമ്യം നൽകിയത്. വിദേശത്തുള്ള സാക്കിർ കേരളത്തിലെത്തുമെന്ന് അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്.

സൗദി പൗരയായ ഇരുപത്തൊമ്പതുകാരിയാണു പരാതിക്കാരി. സെപ്റ്റംബർ 13 ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നു പരാതിയിൽ പറയുന്നു.

ഏറെ നാളായി കൊച്ചിയിൽ താമസിക്കുന്ന സൗദി പൗരയായ യുവതിയെ അഭിമുഖം ചെയ്യുന്നതിനായാണു മല്ലു ട്രാവലർ ഷക്കീർ സുബാൻ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നു. പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയി. ഈ സമയത്ത് ഷക്കീർ സുബാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണു പരാതി.

മുട്ടുമടക്കിയതിൽ അമർഷം; പരാതിയുടെ കെട്ടഴിച്ച് ശിവൻകുട്ടി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ

റിപ്പോർട്ടർ ചാനലിനെതിരേ നിയമ നടപടിയുമായി ബിജെപിയും

ലൂവ്ര് മ‍്യൂസിയത്തിലെ കവർച്ച; 5 പ്രതികൾ പിടിയിൽ

അതിർത്തിയിൽ ഇന്ത്യയുടെ 'ത്രിശൂൽ'; പാക്കിസ്ഥാന് നെഞ്ചിടിപ്പ്