Crime

ബൈക്ക് മോഷണം; യുവാവ് അറസ്റ്റില്‍

ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞ് ഇയാളെ പിടികൂടുകയുമായിരുന്നു

MV Desk

കോട്ടയം: ബൈക്ക് മോഷണ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് ആറ്റുകാൽ എസ്റ്റേറ്റിനു സമീപം ഇടവഴിയിൽ തോപ്പുവിള പുത്തൻവീട്ടിൽ ജ്യോതിഷ് (24) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ 13-ാം തീയതി രാത്രി കോട്ടയം റെയ്ൽവേ സ്റ്റേഷന് സമീപം നാഗമ്പടം ഗുഡ്സ് ഷെഡ് ഭാഗത്ത് പാർക്ക് ചെയ്തിരുന്ന കുമരകം സ്വദേശിയുടെ മോട്ടോർസൈക്കിൾ മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിഞ്ഞ് ഇയാളെ പിടികൂടുകയുമായിരുന്നു.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജ്യോതിഷിന് തിരുവനന്തപുരം മെഡിക്കൽ കോളെജ്, തുമ്പ, നെടുമങ്ങാട് എന്നീ സ്റ്റേഷനുകളിൽ മോഷണ കേസ് നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.

അടിമുടി യുഡിഎഫ് തരംഗം; കാലിടറി എൽഡിഎഫ്, നില മെച്ചപ്പെടുത്തി ബിജെപി

മണ്ണാർക്കാട് നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർഥിക്ക് ആകെ ലഭിച്ചത് ഒരേ ഒരു വോട്ട്

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

സന്നിധാനത്ത് ട്രാക്റ്റർ മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്

മെസിക്കൊപ്പം പന്ത് തട്ടി രേവന്ത് റെഡ്ഡി