വീട്ടുകാർ കുറ്റപ്പെടുത്തിയതിന്‍റെ പേരിൽ ഇരട്ടക്കുട്ടികളെ കൊന്ന് അമ്മ ജീവനൊടുക്കി

 
Crime

വീട്ടുകാർ കുറ്റപ്പെടുത്തിയതിന്‍റെ പേരിൽ ഇരട്ടക്കുട്ടികളെ കൊന്ന് അമ്മ ജീവനൊടുക്കി

രണ്ടു വയസു പ്രായമുളള കുട്ടികളെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്.

Megha Ramesh Chandran

ഹൈദരബാദ്: മകന്‍റെ സംസാര പരിമിതിയെ തുടർന്നു അമ്മയ്ക്ക് കുടുംബത്തിന്‍റെ കുറ്റപ്പെടുത്തൽ. ഇരട്ടക്കുട്ടികളെ ശ്വസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം അമ്മ ജീവനൊടുക്കി. ഹൈദരാബാദിൽ 27 കാരിയായ ചല്ലാരി സായിലക്ഷ്മിയാണ് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.

രണ്ടു വയസു പ്രായമുളള കുട്ടികളെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശേഷം കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്നു യുവതി താഴേയ്ക്ക് ചാടുകയായിരുന്നു.

ചൊവ്വാഴ്ച പുലർച്ചയോടെ കെട്ടിടത്തിന്‍റെ മുന്നിൽ വീണു കിടക്കുന്ന യുവതിയെ കണ്ട അയൽക്കാരാണ് വിവരം അപ്പാർട്ട്മെന്‍റ് അധികൃതരേ അറിയിച്ചത്. തുടർന്നു നടത്തിയ തെരച്ചിലിൽ കുട്ടികളുടെ മൃതദേഹം വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്താണ് യുവതിയും മക്കളും മരിച്ചത്.

കോൽക്കത്തയിലെ കൂട്ടബലാത്സംഗം; അതിജീവിതയുടെ മൊഴിയിൽ വൈരുദ്ധ്യം

അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്

കളമശേരി‍യിൽ കൂട്ടബലാത്സംഗം: 2 പേർ അറസ്റ്റിൽ

മൂന്നര വ‍യസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വെടിനിർത്തൽ കരാർ നിലവിൽ വന്നതിനു പിന്നാലെ പലസ്തീനികളെ ഇസ്രയേൽ വെടിവച്ച് കൊന്നു