കാർഷിക സർവകലാശാലയിൽ വിദ്യാർഥി മരിച്ചനിലയിൽ

 
Crime

കേരള കാർഷിക സർവകലാശാല ക്യാമ്പസിലെ കുളത്തിൽ കർണാടക സ്വദേശിയായ വിദ്യാർഥിയുടെ മൃതദേഹം

ശനിയാഴ്ച പുലർച്ചെ ഒന്നിനാണ് തൃശൂർ വെള്ളാനിക്കരയിലുള്ള ക്യാമ്പസിലെ കുളത്തിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്

Sarath Nath MS

തൃശൂർ: കേരള കാർഷിക സർവകലാശാല ക്യാമ്പസിൽ കർണാടക സ്വദേശിയായ പിഎച്ച്ഡി വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ ഒന്നിനാണ് തൃശൂർ വെള്ളാനിക്കരയിലുള്ള ക്യാമ്പസിലെ കുളത്തിൽ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത്.

വെജിറ്റബിൾ സയൻസ് ഡിപ്പാർട്ട്മെന്‍റിൽ ഒന്നാം വർഷ പിഎച്ച്ഡി വിദ്യാർഥിയായ ബെംഗളൂരു സ്വദേശി കിഷോർ കുമാർ ഗൗഡയാണ് (25) മരിച്ചത്. സർവകലാശാലയിലെ ഹോസ്റ്റലിലായിരുന്നു വിദ്യാർഥിയുടെ താമസം. ക്യാമ്പസിലെ ഫ്രൂട്ട് ക്രോപ്സ് റിസർച്ച് സ്റ്റേഷനു സമീപത്തെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തി മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം