മരണപ്പെട്ട ദീപക്,പ്രതിം ഷിംജിത

 

social media

Crime

യാത്രയ്ക്കിടെ ഷിംജിതയെ ഒരാൾ ശല്യം ചെയ്തു; പരാതി നൽകി സഹോദരൻ

പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് നടക്കുന്നതിനിടെ ശല്യം ചെയ്തുവെന്നാണ് പരാതി.

നീതു ചന്ദ്രൻ

കണ്ണൂർ: വിഡിയോ വിവാദത്തിൽ അറസ്റ്റിലായ ഷിംജിതയെ ഒരാൾ ശല്യം ചെയ്തുവെന്ന് കാണിച്ച് പരാതി നൽകി സഹോദരൻ സിയാദ്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പഴയ ബസ് സ്റ്റാൻഡിലേക്ക് നടക്കുന്നതിനിടെ ശല്യം ചെയ്തുവെന്നാണ് പരാതി. എന്നാൽ പരാതിക്കാരനെ ബന്ധപ്പെടാൻ സാധിച്ചില്ലെന്ന് പയ്യന്നൂർ പൊലീസ് പറയുന്നു. ഒരാഴ്ച മുൻപുള്ള സംഭവമാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ദീപക് ആത്മഹത്യ ചെയ്ത കേസിൽ ‌ബസിലെ സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ അസ്വാഭാവികമായി യാതൊന്നും കാണാൻ സാധിച്ചില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിനു പിന്നാലെയാണ് സഹോദരൻ പരാതി നൽകിയിരിക്കുന്നത്.

വാഗ്ദാനം പാലിച്ച് ബിജെപി; വെള്ളിയാഴ്ച മോദി തിരുവനന്തപുരത്ത്

ഉൾപ്രദേശങ്ങളിലേക്ക് 503 പുതിയ പ്രൈവറ്റ് ബസ് റൂട്ടുകൾ; പെർമിറ്റ് നൽകാൻ തീരുമാനം

തൃശൂരിൽ തിരുനാൾ പ്രദക്ഷിണത്തിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ച് 10 പേർക്ക് പരുക്ക്

കിളിമാനൂർ വാഹനാപകടം; മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ

വിദേശത്തേക്ക് കടക്കാൻ ശ്രമം: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ മകളുടെ ഭർത്താവ് പിടിയിൽ