Crime

അന്ധവിശ്വാസത്തിന്‍റെ പേരിൽ പീഡനം; യുവതിയുടെ പരാതിയിൽ ഭർത്താവുൾപ്പെടെ 4 പേർക്കെതിരെ കേസ്

അന്ധവിശ്വാസത്തിന്‍റെ പേരിൽ ഭർത്താവും കുടുംബവും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്നാണ് പൊലീസിന് നൽകിയ പരാതി

പനമരം: വയനാട് പനമരം കൂളിവയലിൽ ഭർതൃ വീട്ടിൽ അന്ധവിശ്വാസത്തിന്‍റെ പേരിൽ പീഡിപ്പിക്കുന്നതായി പരാതി. വാളാട് സ്വദേശിയായ പത്തൊൻപതു കാരിയാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ പരാതി നൽകിയിരിക്കുന്നത്.

സംഭവത്തിൽ പ്രതികളായ ഭർത്താവ് പനമരം കൂളിവയൽ സ്വദേശി ഇഖ്ബാൽ, ഇഖ്ബാലിന്‍റെ അമ്മ, സഹോദരി, സഹോദരീ ഭർത്താവ് എന്നിവർക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

അന്ധവിശ്വാസത്തിന്‍റെ പേരിൽ ഭർത്താവും കുടുംബവും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുവെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഒൻപത് മാസം മുമ്പായിരുന്നു ഇഖ്ബാലുമായുള്ള പരാതിക്കാരിയുടെ വിവാഹം. അന്നുമുതൽ തന്നെ പീഡനം നേരിട്ടിരുന്നതായാണ് ആരോപണം. പരാതി വിശദമായി പരിശോധിച്ച ശേഷം തുട‍ർ നടപടി ഉണ്ടാകുമെന്ന് പനമരം പൊലീസ് വ്യക്തമാക്കി.

800 രൂപയ്ക്ക് മുകളിലുള്ള മദ‍്യം ഇനി ചില്ലുകുപ്പികളിൽ മാത്രം; പ്ലാസ്റ്റിക് കുപ്പികൾക്ക് 20 രൂപ അധികം നൽകണം

ധർമസ്ഥലയിൽ നിന്നും ലഭിച്ച അസ്ഥികൂടം മനുഷ്യന്‍റേത് തന്നെയെന്ന് സ്ഥിരീകരണം; പരിശോധന തുടരുന്നു

മലേഗാവ് സ്ഫോടന കേസ്; പ്രതികളെ വെറുതെവിട്ട നടപടിക്കെതിരേ ഇരകളുടെ കുടുംബം ഹൈക്കോടതിയിലേക്ക്

"വിഴുപ്പലക്കാൻ താത്പര്യമില്ല''; അമ്മയിൽ നിന്നു പിന്മാറുന്നുവെന്ന് ബാബുരാജ്

യുഎസ് നാവികസേനയുടെ യുദ്ധവിമാനം തകർന്നുവീണു; പൈലറ്റ് അദ്ഭുതകരമായി രക്ഷപെട്ടു | Video