സ്വത്തിനെ ചൊല്ലി തർക്കം; ചെങ്ങന്നൂരിൽ സഹോദരനെ കൊലപ്പെടുത്തി യുവാവ് file
Crime

സ്വത്തിനെച്ചൊല്ലി തർക്കം; ചെങ്ങന്നൂരിൽ സഹോദരനെ കൊലപ്പെടുത്തി യുവാവ്

ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നനാണ് കൊല്ലപ്പെട്ടത്

ആലപ്പുഴ: ചെങ്ങന്നൂരിൽ സ്വത്തിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സഹോദരനെ കൊലപ്പെടുത്തി യുവാവ്. ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ പ്രസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം.

ശനിയാഴ്ച വൈകിട്ടോടെ പ്രസന്നൻ മദ‍്യപിച്ച് വീട്ടിലെത്തുകയും സഹോദരനുമായി തർക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കയർ പ്രസന്നന്‍റെ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയെന്നാണ് അയൽവാസികൾ പറയുന്നത്.

അയൽവാസികൾ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പ്രസാദിനെ പിടികൂടിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരുമിച്ചു താമസിച്ചിരുന്ന ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നതായും കൊല്ലപ്പെട്ട പ്രസന്നൻ നേരത്തെ പ്രസാദിന്‍റെ കയ്യും കാലും ഒടിച്ചിരുന്നതായും അ‍യൽവാസികൾ പറയുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ