Crime

ഇൻഡിഗോ വിമാനത്തിൽ വീണ്ടും യാത്രക്കാരന്‍റെ മോശം പെരുമാറ്റം; എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു

വിമാനം ബാംഗ്ലൂർ വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ ഇയാളെ സിഐഎസ്എഫിന് കൈമാറി.

ന്യൂഡൽഹി: ഇൻഡിഗോ വിമാനത്താവളത്തിൽ വീണ്ടും യാത്രക്കാരന്‍റെ മോശം പെരുമാറ്റം. മദ്യപിച്ചെത്തിയ യാത്രക്കാരൻ വിമാനത്തിന്‍റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചു. ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ രാവിലെ 8 മണിയോടടുത്താണ് സംഭവം.

ഡൽഹി- ബാംഗ്ലൂർ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായ 40 വയസുകാരനെ എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കാൺപൂർ സ്വദേശി ആർ പ്രതീക് എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തിൽ ഇൻഡിഗോ അന്വേഷണം ആരംഭിച്ചു.

യാത്രക്കാരൻ വാതിൽ തുറക്കാൻ ശ്രമിക്കുന്ന വിവരം കാബിൻ ക്രൂ ക്യാപ്റ്റനെ അറിയിക്കുകയായും ഇയാളെ പിടിച്ചുമാറ്റാനും ശ്രമിച്ചു. വിമാനം പിന്നീട് ബാംഗ്ലൂർ വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ ഇയാളെ സിഐഎസ്എഫിന് കൈമാറുകയായിരുന്നു.

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി