Crime

മറ്റൊരു വിവാഹത്തിന് തയാറായ കാമുകന്‍റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു; കാമുകി അറസ്റ്റിൽ

കൈയിലും മുഖത്തും പൊള്ളലേറ്റ കാർത്തിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്

ചെന്നൈ: തന്നെ ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാനൊരുങ്ങിയ കാമുകന്‍റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച യുവതി അറസ്റ്റിൽ. ഈറോഡ് വർണാപുരം സ്വദേശി കാർത്തിയെ ആക്രമിച്ച മീനാദേവിയാണ് അറസ്റ്റിലായത്. കാർത്തിയുടെ ബന്ധുകൂടിയാണ് യുവതി.

ശനിയാഴ്ചയാണ് സംഭവം നടന്നത്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കാർത്തി മീനാദേവിയുമായി പ്രണയത്തിലായിരുന്നു. ഈ സമയത്ത് വിവാഹ വാഗ്ദാനവും നൽകിയിരുന്നു. എന്നാൽ ഇയാൾ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് അറിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കായി. ശനിയാഴ്ച മീനാദേവിയെ കാണാൻ കാർത്തി ചെന്നിരുന്നു. ഇരുവരും തമ്മിൽ വഴക്കായതോടെ യുവതി തിളച്ച എണ്ണ എടുത്ത് ദേഹത്ത് ഒഴിക്കുകയായിരുന്നു. കൈയിലും മുഖത്തും പൊള്ളലേറ്റ കാർത്തിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്