Crime

സ്വർണലായനിയിൽ മുക്കിയ ലുങ്കികൾ; രാജ്യാന്തര വിമാനത്താവളത്തിൽ 2 കോടിയുടെ സ്വർണം പിടികൂടി

കസ്റ്റംസ് എയർ ഇന്‍റലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടിയത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഒരേ വിമാനത്തിലെത്തിയ രണ്ടു യാത്രക്കാരിൽ നിന്നായി രണ്ടു കോടിയാളം രൂപയുടെ സ്വർണം പിടികൂടി. ഒരാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി കൈതപ്പറമ്പിൽ സുഹൈബിനെ (34) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് മിശ്ര രൂപത്തിലാക്കിയ 1.959 കിലോ സ്വർണമാണ് പിടികൂടിയത്. ഫ്ലാസ്കിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

4.3 കിലോ ഗ്രാം വരുന്ന ലുങ്കികളാണ് തിരുവനന്തപുരം കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സറിന്‍റെ (28) പക്കൽ നിന്നും പിടികൂടിയത്. സ്വർണലായനിയിൽ മുക്കിയ ശേഷം മടക്കി ബാഗിനുള്ളിൽ സൂക്ഷിച്ച നിലയിൽ 10 ലുങ്കികളാണ് ഇയാളിൽ നിന്ന് കണ്ടെടുത്തത്. ഏകദേശം അറുപത് ല‍ക്ഷം രൂപയോളം വരുമെന്നാണ് വിലയിരുത്തൽ.

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

കോട്ടയം മെഡിക്കൽ കോളെജ് അപകടം: ബിന്ദുവിന്‍റെ കുടുംബത്തിന് 5 ലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ

പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു

നിർമല സീതാരാമൻ മുതൽ വനതി ശ്രീനിവാസൻ വരെ; ബിജെപി അധ‍്യക്ഷ സ്ഥാനത്തേക്ക് വനിത?

സ്വർണവിലയിൽ ഒടുവിൽ ഇടിവ്; ഒറ്റയടിക്ക് 440 രൂപ കുറഞ്ഞു